തൃശൂര്‍: ജില്ലയിലെ ചാവക്കാട് പ്രദേശത്ത് അതീവജാഗ്രത. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി കോവിഡ് സ്ഥരീകരിച്ചതോടെ താലൂക്ക് ആശുപത്രി പൂര്‍ണമായി അടച്ചു. ചാവക്കാട് സ്വദേശിനികളായ 38, 42, 53, 31 പ്രായമുള്ള നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ 161 ജീവനക്കാരില്‍ 9 പേര്‍ക്ക് രോഗം ബാധിച്ചു. തൃശൂര്‍ ജില്ലയില്‍ ഇതുവരെ കോവിഡ് ബാധിച്ച ആരോഗ്യപ്രവര്‍ത്തകര്‍ 24 ആയി.
തൃശൂരില്‍ ഞായറാഴ്ച ഏഴ് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജൂണ്‍ 10ന് ചെന്നൈയില്‍ നിന്നെത്തിയ പെരിഞ്ഞനം സ്വദേശിയായ 31കാരന്‍, മേയ് 26ന് സൗദി അറേബ്യയയില്‍ നിന്നുമെത്തിയ അഞ്ഞൂര്‍ സ്വദേശിയായ 24കാരന്‍, ജൂണ്‍ 8ന് ചെന്നൈയില്‍ നിന്നെത്തിയ എസ്എന്‍ പുരം സ്വദേശിയായ അറുപതുകാരി എന്നിവരാണ് രോഗം ബാധിച്ച മറ്റു മൂന്നു പേര്‍. കോവിഡ് സ്ഥിരീകരിച്ച 143 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.
തൃശൂര്‍ സ്വദേശികളായ 9 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ കഴിയുന്നു. വീടുകളില്‍ 12401 പേരും ആശുപത്രികളില്‍ 193 പേരും ഉള്‍പെടെ ആകെ 12,594 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഞായറാഴ്ച 16 പേരെ ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 18 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഇതുവരെ ആകെ അസുഖബാധിതരായ 66 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഞായറാഴ്ച നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പട്ടികയില്‍ 888 പേരെയാണ് പുതുതായി ചേര്‍ത്തിട്ടുള്ളത്. 929 പേരെയാണ് നിരീക്ഷണകാലഘട്ടം പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് പട്ടികയില്‍ നിന്നു വിടുതല്‍ ചെയ്തിട്ടുള്ളത്.
follow us: PATHRAM ONLINE LATEST NEWS
Leave a Comment