ജീവിതം സിനിമയായാല്‍ റെയ്‌നയുടെ വേഷം ആരു ചെയ്യും? ദുല്‍ഖറെന്ന് റെയ്‌ന

ഇന്ത്യയില്‍ കായിക താരങ്ങളുടെ ജീവിതകഥ സിനിമയാകുന്നത് അത്ര അസാധാരണ സംഭവമല്ല. ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, മഹേന്ദ്രസിങ് ധോണി, ബോക്‌സിങ് താരം മേരി കോം, ഓട്ടക്കാരന്‍ മില്‍ഖ സിങ് തുടങ്ങിയവരുടെ ജീവിതം ആസ്പദമാക്കിയുള്ള സിനിമകള്‍ പുറത്തിറിയിട്ടുമുണ്ട്. അങ്ങനെയെങ്കില്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ ജീവിതം സിനിമയായാല്‍ റെയ്‌നയുടെ വേഷം ആരു ചെയ്യും?

ഈ ചോദ്യം റെയ്‌നയോട് ആയാലോ? ഉവ്വ്, കഴിഞ്ഞ ദിവസം ഈ ചോദ്യം അതേപടി റെയ്‌നയ്ക്കു മുന്നിലുമെത്തി. ട്വിറ്ററില്‍ സംഘടിപ്പിച്ച ചോദ്യോത്തര പരിപാടിയില്‍, റെയ്‌നയുടെ ജീവിതം സിനിമയാക്കിയാല്‍ സ്വന്തം വേഷം ചെയ്യാന്‍ ആരെ നിര്‍ദ്ദേശിക്കുമെന്നായിരുന്നു ചോദ്യം.

രണ്ടു താരങ്ങളുടെ പേരാണ് റെയ്‌ന നിര്‍ദ്ദേശിച്ചത്. അതിലൊന്ന് മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്റെ പേര്. മറ്റൊന്ന് ഹിന്ദി നടന്‍ ഷാഹിദ് കപൂറും. ‘എനിക്കു തോന്നുന്നത് ദുല്‍ഖര്‍ സല്‍മാനോ ഷാഹിദ് കപൂറോ ആകും ഉചിതമെന്നാണ്. താങ്കളുടെ അഭിപ്രായമെന്താണ്?’ ചോദ്യമുയര്‍ത്തിയ ആളോട് തന്നെ റെയ്‌ന തിരിച്ചുചോദിച്ചു. ‘ദുല്‍ഖര്‍ സല്‍മാനാകും ഉചിത’മെന്നായിരുന്നു ചോദ്യമുയര്‍ത്തിയ ചൗധരി യൂസഫിന്റെ മറുപടി

follow us: pathram online latest news

pathram:
Leave a Comment