അസഭ്യം പറഞ്ഞ് കല്ലെറിഞ്ഞു വീഴ്ത്തി, നെഞ്ചില്‍ വലിയ പാറക്കല്ല് എടുത്തിട്ട് കൊലപാതകം ; അയല്‍വാസി അറസ്റ്റില്‍

മുണ്ടക്കയം: അയല്‍വാസിയെ കല്ലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. ചെളിക്കുഴി കോട്ടപ്പറമ്പില്‍ ജേക്കബ് ജോര്‍ജിനെ (സാബു 53) കൊലപ്പെടുത്തിയ സംഭവത്തിലാണ് അയല്‍വാസിയായ ബിജു (32) അറസ്റ്റിലായത്. ശനിയാഴ്ച വൈകിട്ട് 6.30ന് ചെളിക്കുഴി ലക്ഷം വീട് കോളനിക്കു സമീപമാണ് സംഭവം. ബൈക്ക് വച്ചതു സംബന്ധിച്ചു ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കം നടന്നിരുന്നു. ഇതേ തുടര്‍ന്നാണു കൊലപാതകമെന്നു പൊലീസ് പറഞ്ഞു.

ടൗണിലെ ചുമട്ടുതൊഴിലാളിയായ ജേക്കബ് ജോര്‍ജ് വീട്ടിലേക്കു വരുമ്പോള്‍ ബിജു വഴിയരികില്‍ നിന്ന് അസഭ്യം പറയുകയും കല്ലെറിഞ്ഞു വീഴ്ത്തുകയും ചെയ്‌തെന്നാണു കേസ്. തലയുടെ പിന്നില്‍ ഏറു കൊണ്ടു നിലത്തുവീണ ജേക്കബ് ജോര്‍ജിന്റെ നെഞ്ചില്‍ വലിയ പാറക്കല്ല് എടുത്തിട്ട ശേഷം ബിജു കടന്നുകളഞ്ഞെന്നു പൊലീസ് പറഞ്ഞു. ബിജു ലഹരിക്ക് അടിമയാണെന്നും നാട്ടുകാര്‍ക്കു നേരെ ഇതിനു മുന്‍പും ആക്രമണം നടത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

സാബുവും ബിജുവും തമ്മില്‍ മുന്‍പു തര്‍ക്കം നിലനിന്നിരുന്നോയെന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. സാബുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

follow us: pathram online latest news

pathram:
Leave a Comment