കിളിമാനൂര്‍: രണ്ടു കുട്ടികളുടെ അമ്മയായ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ സുഹൃത്തായ യുവാവിനെ കിളിമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലയിലെ കുമ്മിള്‍ ഇട്ടിമൂട് വട്ടത്താമര അശ്വതി ഭവനില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന അരുണിനെ (27) യാണ് കിളിമാനൂര്‍ സിഐ മനോജ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ഒരാഴ്ച മുമ്പ് കിളിമാനൂരിന് സമീപം കാട്ടുംപുറം സ്വദേശിനിയായ രണ്ടു കുട്ടികളുടെ മാതാവ് തൂങ്ങി മരിച്ചിരുന്നു. യുവതിയില്‍ നിന്നും കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ അരുണിനെ കുറിച്ച് വ്യക്തമായ പരാമര്‍ശം ഉണ്ടായിരുന്നതായി പൊലിസ് പറഞ്ഞു. അരുണ്‍ യുവതിയെ കന്യാകുമാരിയിലും മറ്റും കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നും, ശാരീരികമായി ഉപയോഗിക്കുകയും തുടര്‍ന്ന് വിവാഹം കഴിക്കുന്നതിന് സ്വര്‍ണവും പണവും ആവശ്യപ്പെട്ടെന്നും കുറിപ്പിലുണ്ട്. ഇത് പ്രകാരം സ്വര്‍ണവും പണവും യുവതി നല്‍കുകയും ചെയ്തു.
ഇതിനിടെ മറ്റൊരു യുവതിയുമായി യുവാവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഇതറിഞ്ഞ് രണ്ടാം ദിവസമായിരുന്നു യുവതി ജീവനൊടുക്കിയത്. ഇവരുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. ഓട്ടോ ഡ്രൈവറായ അരുണ്‍ വീടുകളില്‍ പാല്‍ എത്തിക്കുന്ന ജോലിയും ചെയ്തിരുന്നു. ഇത് വഴി പല സ്ത്രീകളുമായി അരുണ്‍ ബന്ധം പുലര്‍ത്തിയിരുന്നു. വീട്ടമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ അരുണ്‍ സജീവമായിരുന്നു. അന്വേഷണം തന്നിലേക്ക് തിരിയുന്നത് മനസിലാക്കിയ സൂചന ലഭിച്ചതോടെ ഒളിവില്‍ പോവുകയായിരുന്നു. പ്രതിയെ തെളിവെടുപ്പിന് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.
കോവിഡ്: എറണാകുളം മാതൃക മറ്റു ജില്ലകളിലേക്കും
Follo us: pathram online latest news
Leave a Comment