ദമ്പതികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് കോവിഡ് ബാധ; കൊല്ലം ജില്ലയിലെ ഇന്നത്തെ കണക്ക്…

കൊല്ലം ജില്ലയില്‍ ഇന്ന് കടയ്ക്കല്‍ സ്വദേശികളായ ദമ്പതികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നാലുവയസുകാരിയടക്കം നാലുപേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. സമ്പര്‍ക്കംമൂലമുള്ള രോഗബാധയിമില്ല. രോഗം സ്ഥിരീകരിച്ച നാലുപേരും വിദേശത്തുനിന്നും എത്തിയവരാണ്.

കടയ്ക്കല്‍ സ്വദേശി 49 വയസുള്ള ഭര്‍ത്താവും 42 വയസുള്ള ഭാര്യയും മെയ് 31 ന് അബുദാബിയില്‍ നിന്നും ഐ എക്സ് 1538 നമ്പര്‍ ഫ്‌ളൈറ്റില്‍ എത്തിയവരാണ്. മെയ് 29 ന് അബുദാബി-തിരുവനന്തപുരം ഫ്ളൈറ്റില്‍ എത്തിയ പരവൂര്‍ സ്വദേശി(56), ദുബായ് ഫ്ളൈറ്റില്‍ ജൂണ്‍ മൂന്നിനെത്തിയ കടയ്ക്കല്‍ സ്വദേശി(63) എന്നിവര്‍ക്കാണ് കൊവിഡ് പോസിറ്റീവായി സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പരവൂര്‍ സ്വദേശി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.

ജൂണ്‍ 26 ന് രോഗം സ്ഥിരീകരിച്ച കുളത്തൂപ്പുഴയിലെ നാലുവയസുള്ള പെണ്‍കുട്ടി, ജൂണ്‍ രണ്ടിന് രോഗം സ്ഥിരീകരിച്ച പട്ടാഴി സ്വദേശിനി ഗര്‍ഭിണിയായ യുവതി(26), മെയ് 18 ന് രോഗം സ്ഥിരീകരിച്ച പത്തനാപുരം സ്വദേശി(44), മെയ് 30 ന് രോഗം സ്ഥിരീകരിച്ച തഴവ സ്വദേശി(44) എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

pathram:
Related Post
Leave a Comment