കോവിഡ് രാജ്യത്ത് സമൂഹവ്യാപനം തന്നെയെന്ന് വിദഗ്ധര്‍

ഡല്‍ഹി: ആയിരത്തില്‍പരം കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളിലെല്ലാം സമൂഹവ്യാപന ഘട്ടത്തിലെത്തിയെന്ന് ഐസിഎംആര്‍ മുന്‍ മേധാവി എന്‍.കെ. ഗാംഗുലി നിരീക്ഷിച്ചിരുന്നു. പുതിയ കേസുകള്‍ ദിവസംതോറും വര്‍ധിക്കുന്ന മുംബൈ, ഡല്‍ഹി, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങള്‍ സമൂഹ വ്യാപനത്തിലാണെന്നു പറയുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറയുന്നു.

സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തിനു ചുക്കാന്‍പിടിക്കുന്ന എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയയും സമാന പരാമര്‍ശം നടത്തിയിരുന്നു. എന്നാല്‍, ചിലയിടത്തു പ്രാദേശിക സമൂഹവ്യാപനം എന്നാണ് ഗുലേറിയ പറഞ്ഞതെന്നായിരുന്നു ആരോഗ്യമന്ത്രാലയത്തിന്റെ വ്യാഖ്യാനം.

സ്ഥിതി രൂക്ഷമായ അന്‍പതില്‍പരം മുനിസിപ്പല്‍ കോര്‍പറേഷന്‍ മേഖലകളിലേക്ക് കേന്ദ്രം ഉന്നതതല സംഘത്തെ നിയോഗിച്ചു. കേരളത്തിലേക്കു പ്രത്യേക സംഘമില്ല. മഹാരാഷ്ട്ര, ഡല്‍ഹി, തെലങ്കാന, തമിഴ്‌നാട്, കര്‍ണാടക തുടങ്ങി 15 സംസ്ഥാനങ്ങളിലാണ് 2 മുതിര്‍ന്ന ജോയിന്റ് സെക്രട്ടറിമാര്‍ നോഡല്‍ ഓഫിസര്‍മാരായ സംഘത്തെ നിയോഗിച്ചത്. ചികിത്സാ നടപടികളില്‍ സംസ്ഥാനങ്ങളെ സഹായിക്കുകയാണു ചുമതല.

Follow us: pathram online

pathram:
Leave a Comment