ബില്‍ അടയ്ക്കാന്‍ കഴിയില്ലെങ്കില്‍ പേടിക്കേണ്ട..!!! കേരളത്തിലെ ഈ ആശുപത്രി ചെയ്യുന്നത് നോക്കൂ…

ആശുപത്രിയില്‍ ബില്‍ അടക്കാന്‍ കഴിയാതിരുന്ന വയോധികനെ ആശുപത്രി അധികൃതര്‍ കെട്ടിയിട്ട വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അത് ഉത്തരേന്ത്യയില്‍ ആയിരുന്നു. എന്നാല്‍ ഇവിടെ കേരളത്തില്‍ സംഭവിക്കുന്നത് കൂടി അറിയണം. ആര്‍ക്കും മാതൃകയാകുന്ന പ്രവര്‍ത്തനമാണ് കേരളത്തിലെ ഒരു ആശുപത്രി ചെയ്തിരിക്കുന്നത്…

ആശുപത്രിയില്‍ അഡ്മിറ്റാവുന്ന രോഗികള്‍ക്ക് ബില്ലടയ്ക്കാന്‍ സാവകാശം നല്‍കുന്ന പദ്ധതിയുമായി മലപ്പുറം പെരിന്തല്‍മണ്ണ ഇഎംഎസ് സ്മാരക സഹകരണ ആശുപത്രി. പലിശ രഹിത വായ്പാ പദ്ധതിയുടെ ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ആശുപത്രി ബില്ലടയ്ക്കാനുള്ള പാവപ്പെട്ടവരുടെ നെട്ടോട്ടം ഒഴിവാക്കുകയാണ് ലക്ഷ്യം. സഹകരണ ബാങ്കുകളെയും സഹകരണ വായ്പാ സംഘങ്ങളെയും സഹകരിപ്പിച്ചണ്. ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. മാതൃകാ പദ്ധതിയ്ക്ക് സ്പീക്കര്‍ ആശംസകള്‍ നേര്‍ന്നു.

രോഗിയോ അടുത്ത ബന്ധുക്കളോ അംഗങ്ങളായുള്ള സഹകരണ ബാങ്കില്‍നിന്നോ സഹകരണ സംഘങ്ങളില്‍നിന്നോ മൂന്നുലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കും. നാലുമാസത്തിനകം തുക തിരിച്ചടച്ചാല്‍ മതി.

വായ്പയുടെ പലിശ ഇഎംഎസ് ആശുപത്രി നല്‍കും. ആരോഗ്യ, ചികിത്സാ രംഗത്ത് രാജ്യത്തിനുതന്നെ മാതൃകയാവുകയാണ് ഈ സഹകരണ ആശുപത്രി.

FOLLOW US : PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment