രാജ്യത്ത് 24 മണിക്കൂറിനിടെ 8,171 പേര്‍ക്ക് കൂടി കൊവിഡ് ; 5,598 പേര്‍ മരണമടഞ്ഞു

ന്യുഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 8171 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,98,706 ആയി. തിങ്കളാഴ്ച മാത്രം 204 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ആകെ മരണം 5598. നിലവില്‍ 97,581 പേരാണ് ചികിത്സയിലുള്ളത്. 95,526 പേരുടെ രോഗം ഭേദമായി.

മഹാരാഷ്ട്രയില്‍ കോവിഡ് മൂലം 76 പേര്‍ കൂടി തിങ്കളാഴ്ച മരിച്ചു. 2,361 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 70,013. ഇവരില്‍ 41,009 പേര്‍ മുംബൈയില്‍. സംസ്ഥാനത്തെ ഇതുവരെയുള്ള മരണം 2,362. കേരളത്തില്‍ നിന്നുള്ള 14 ഡോക്ടര്‍മാരുടെ സംഘം മുംബൈയിലെത്തി. ഡോ. എസ്.എസ്. സന്തോഷ്‌കുമാര്‍, ഡോ. സജേഷ് ഗോപാലന്‍ എന്നിവര്‍ക്കൊപ്പം അന്ധേരി സെവന്‍ ഹില്‍സ് ആശുപത്രിയില്‍ ഇവര്‍ ചൊവ്വാഴ്ച മുതല്‍ ജോലി തുടങ്ങും.\

ബസ്, ട്രെയിന്‍ സര്‍വീസ് ഭാഗികമായി പുനരാരംഭിച്ച തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ആയിരത്തിലേറെ പേര്‍ക്കു കോവിഡ്. ഒറ്റ ദിവസത്തെ റെക്കോര്‍ഡ് വീണ്ടും തിരുത്തി 1162 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികള്‍ 23495. 11 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 184. 187 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ കര്‍ണാടകയില്‍ കോവിഡ് ബാധിതര്‍ 3408. ചികിത്സയിലുള്ളവരുടെ എണ്ണം 2000 കടന്നു. ഒരാള്‍ കൂടി മരിച്ചതോടെ മരണസംഖ്യ 52

Follow us _ pathram online

pathram:
Related Post
Leave a Comment