രാജ്യത്ത് 24 മണിക്കൂറിനിടെ 5611 കൊറോണ കേസ്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ തോത് വര്‍ധിക്കുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 5611 പേര്‍ക്ക് രോഗം ബാധിച്ചു. ചികിത്സയിലുള്ളര്‍ 62,953. രോഗമുക്തരായവര്‍ 45,216. ഇതുവരെ 3426 പേര്‍ മരിച്ചു. 140 പേര്‍ ബുധനാഴ്ച മാത്രം മരിച്ചു. മഹാരാഷ്ട്രയില്‍ 37,136 പേര്‍ക്ക് രോഗം ബാധിച്ചു. 26,172 പേര്‍ ചികിത്സയിലാണ്. 9,639 പേര്‍ രോഗമുക്തരായി. മരണം 1325.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. ബുധനാഴ്ച മാത്രം 2250ലധികം പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചു. 65 പേര്‍ മരിച്ചു. രാജ്യത്ത് മൂന്നില്‍ ഒന്നു രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. അഞ്ചില്‍ രണ്ടുമരണം സംഭവിക്കുന്നതും മഹാരാഷ്ട്രയില്‍ തന്നെ.

മഹാരാഷ്ട്രയിലെ 40 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ്. ധാരാവിയില്‍ ബുധനാഴ്ച 25 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 1378 കേസുകളാണ് ഇവിടെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ധാരാവിയില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രശ്‌നം സങ്കീര്‍ണമാക്കുകയാണ്.

തമിഴ്‌നാട്ടില്‍ 12,448 പേര്‍ രോഗബാധിതരായി. 7,469 പേര്‍ ചികിത്സയില്‍. 4,895 പേര്‍ മുക്തരായി. 84 മരണം. ഗുജറാത്തില്‍ 12,140 പേര്‍ രോഗബാധിതരായി. 6,378 പേര്‍ ചികിത്സയില്‍. 5,043 പേര്‍ മുക്തരായി. 719 മരണം. ഡല്‍ഹിയില്‍ 10,554 പേര്‍ രോഗബാധിതരായി. 5,636 പേര്‍ ചികിത്സയില്‍. 4,750 പേര്‍ മുക്തരായി. 168 മരണം. മധ്യപ്രദേശില്‍ 5,465 പേര്‍ക്ക് രോഗം ബാധിച്ചു. 2,577 പേര്‍ ചികിത്സയില്‍. 2,630 പേര്‍ മുക്തരായി. 258 മരണം. ബംഗാളില്‍ 2,961 രോഗബാധിതര്‍. 1,637 പേര്‍ ചികിത്സയില്‍. 1,074 പേര്‍ മുക്തരായി. 250 മരണം.

pathram:
Related Post
Leave a Comment