രാജ്യത്തെ കോവിഡ് ബാധിതരില്‍ അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുന്നത് 450 പേര്‍

ഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരില്‍ അതീവ ഗുരുതരാവസ്ഥയിലുള്ളത് 450 പേര്‍. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇവര്‍ ജീവന്‍ നിലനിര്‍ത്തുന്നതെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കു വ്യക്തമാക്കുന്നു.

രോഗികളുടെ എണ്ണം 1 ലക്ഷം കടന്നപ്പോള്‍ 6000 പേര്‍ക്കാണു തീവ്രപരിചരണ സംവിധാനങ്ങളുടെ സഹായം വേണ്ടിവന്നത്. ആകെ രോഗികളില്‍ 2.94% പേര്‍ക്കു ശ്വസന സഹായിയും 3% പേര്‍ക്കു തീവ്ര പരിചരണ സംവിധാനങ്ങളും വേണം. 39.62% ആണ് രോഗമുക്തി നിരക്ക്. ലോക്ഡൗണ്‍ തുടങ്ങുമ്പോള്‍ ഇത് 7.1% മാത്രമായിരുന്നു.

മറ്റു രാജ്യങ്ങളുമായുള്ള താരതമ്യത്തില്‍ ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിക്കുന്നത് കുറവാണ്. ഓരോ ലക്ഷം പേരിലും 7.9 പേര്‍ എന്ന നിരക്കിലാണു രോഗബാധ. ആഗോള ശരാശരി 62 ആണ്. മരണ നിരക്കിലും ഇന്ത്യ ഭേദപ്പെട്ട നിലയിലാണ്. ലോകത്ത് ഒരു ലക്ഷത്തില്‍ 4.2 പേര്‍ മരിക്കുമ്പോള്‍ ഇന്ത്യയില്‍ 0.2 മാത്രം. രോഗികളുടെ എണ്ണം 13.6 ദിവസം കൂടുമ്പോള്‍ ഇരട്ടിക്കുന്നു.

pathram:
Related Post
Leave a Comment