ഇന്നത്തെ പ്രധാന വാർത്തകൾ…

*സംസ്ഥാനത്ത് നാളെ മുതല്‍ ലോട്ടറി വില്‍പന ആരംഭിക്കും. ജൂണ്‍ ആദ്യം നറുക്കെടുപ്പ് നടത്തും. വില്‍പനക്കാര്‍ക്ക് നല്‍കിയ ടിക്കറ്റുകളില്‍ ഒരു വിഹിതം സര്‍ക്കാര്‍ തിരിച്ചെടുക്കും.

*കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് ട്രെയിൻ ഇന്ന് ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും. വൈകിട്ട് അഞ്ച് മണിക്കാണ് ട്രെയിൻ പുറപ്പെടുക. യാത്രക്കാർക്കുള്ള പരിശോധന രാവിലെ മുതൽ ഡൽഹിയിലെ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും.

*സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകള്‍ ഇന്ന് മുതല്‍ സര്‍വീസ് ആരംഭിക്കും. 1850 ബസുകളാണ് ഇന്ന് മുതല്‍ സര്‍വീസ് നടത്തുന്നത്. യാത്രക്കാരുടെ ആവശ്യകത അനുസരിച്ചാകും സര്‍വീസ്. പ്രൈവറ്റ് ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് അറിയിയിച്ചിട്ടുണ്ട്.

*റിയാദില്‍ നിന്നും ഈ മാസം 31ന് തിരുവനന്തപുരത്തേക്ക് എയര്‍ ഇന്ത്യാ സര്‍വീസ് നടത്തും.

*’കോവിഡിനെ നേരിടുന്നതിൽ മാത്രമല്ല മികവ്’ കേരളത്തെ പ്രശംസിച്ച് നരവംശ ശാസ്ത്രജ്ഞൻ ജേസൺ ഹിക്കൽ

കോവിഡിനെതിരായ പോരാട്ടത്തിൽ ലോകത്തിന്റെ ശ്രദ്ധയാകർഷിച്ച കേരളത്തിന് പ്രശംസയുമായി നരവംശ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ജേസൺ ഹിക്കൽ. കോവിഡിനെ നേരിടുന്നതിൽ മാത്രമല്ല, സുസ്ഥിര വികസന സൂചികയിലും കേരളത്തിന്റെ പ്രകടനം മികച്ചതാണെന്നും ഇതിൽ ഇന്ത്യ, ചൈന രാജ്യങ്ങളെ കേരളം കടത്തിവെട്ടുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിൽ ഗ്രാഫ് സഹിതമുള്ള ട്വീറ്റിലൂടെയാണ് കേരളത്തിന്റെ നേട്ടത്തെ ഹിക്കൽ വാഴ്ത്തിയത്.

pathram desk 2:
Leave a Comment