‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’ പാക്കേജിന്റെ നാലാംഘട്ട പ്രഖ്യാപനങ്ങളുമായി ധനമന്ത്രി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’ പാക്കേജിന്റെ നാലാംഘട്ട പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്നാല്‍ മറ്റു രാജ്യങ്ങളില്‍നിന്നു ഒറ്റപ്പെടുകയെന്നല്ലെന്നും ആഗോള വെല്ലുവിളികളെ നേരിടുന്നതിന് ഇന്ത്യയെ കൂടുതല്‍ ശക്തിപ്പെടുത്തുക എന്നാണെന്നും ധനമന്ത്രി പറഞ്ഞു. എട്ടു മേഖലകള്‍ക്കു വേണ്ടിയായിരിക്കും ഇന്നത്തെ പ്രഖ്യാപനങ്ങള്‍. രാജ്യത്തെ നിക്ഷേപ സൗഹൃദമാക്കുകയാണ് ലക്ഷ്യം.

സ്വയം പര്യാപ്തമായ ഭാരതത്തെക്കുറിച്ചു പറയുമ്പോള്‍ നമ്മളും തയാറായിരിക്കേണ്ടതുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഘടനാപരമായ പരിഷ്‌കാരങ്ങള്‍ വഴിയും പരിസ്ഥിതി ഉത്തേജനം വഴിയും വളര്‍ച്ച വര്‍ധിപ്പിക്കുന്നതും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായിരിക്കും നാലാംഘട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ധനമന്ത്രിയുടെ വിശദീകരണം തുടരുകയാണ്.

pathram:
Related Post
Leave a Comment