മുംബൈ പൊലീസിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നല്‍കി വിരാടും അനുഷ്‌കയും

മുംബൈ: ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനം ഏറ്റവും പ്രതിസന്ധി സൃഷ്ടിച്ച മഹാരാഷ്ട്രയില്‍ പൊലീസിന് സാമ്പത്തിക സഹായവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ഭാര്യ അനുഷ്‌ക ശര്‍മയും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുന്ന മുംബൈ പൊലീസിന് ഇരുവരും അഞ്ചു ലക്ഷം രൂപ വീതമാണ് നല്‍കിയത്. മുംബൈ സിറ്റി പൊലീസ് കമ്മിഷണര്‍ പരംബീര്‍ സിങ്ങാണ് ഇക്കാര്യം പരസ്യമാക്കിയത്.

മുംബൈ പൊലീസിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചു ലക്ഷം രൂപ വീതം സംഭാവന നല്‍കിയ വിരാട് കോലിക്കും അനുഷ്‌ക ശര്‍മയ്ക്കും നന്ദി. കൊറോണ വൈറസിനെതിരായ പോരാട്ടത്തിന്റെ മുന്‍നിരയിലുള്ള ഒരു കൂട്ടമാളുകളുടെ ജീവിതത്തിന് കൂടുതല്‍ സുരക്ഷ നല്‍കാന്‍ ഈ സംഭാവന ഉപകരിക്കുമെന്ന് തീര്‍ച്ച’ – പരംബീര്‍ സിങ് ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. കൂടുതല്‍ കോവിഡ് മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഇവിടെയാണ്. നേരത്തെ, പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഇരുവരും തുക വെളിപ്പെടുത്താതെ സംഭാവ നല്‍കിയിരുന്നു.

pathram:
Leave a Comment