ഡോക്ടര്‍മാരായ അച്ഛനും മകളും കൊറോണ ബാധിച്ച് മരിച്ചു

ന്യുഡല്‍ഹി: ഇന്ത്യക്കാരായ രണ്ട് ഡോക്ടര്‍മാര്‍ കൊവിഡ് ബാധിച്ച് അമേരിക്കയില്‍ മരിച്ചു. ഡോക്ടര്‍മാരായ അച്ഛനും മകളുമാണ് ന്യൂജഴ്‌സിയില്‍ മരിച്ചത്. ന്യൂജഴ്‌സിയില്‍ നിരവധി ആശുപത്രികളില്‍ സര്‍ജിക്കല്‍ വിഭാഗത്തില്‍ തലവനായി പ്രവര്‍ത്തിച്ചിട്ടുള്ള സര്‍ജന്‍ ഡോ. സത്യേന്ദ്ര ദേവ് ഖന്ന (78), മകള്‍ പ്രിയ ഖന്ന (43) എന്നിവരാണ് മരിച്ചത്. നെഫ്രോളജി, ഇന്റേണല്‍ മെഡിസിന്‍ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ യൂണിയന്‍ ഹോസ്പിറ്റലില്‍ ചീഫ് റെസിഡന്റ് ആയിരുന്നു.

ന്യുജഴ്‌സിയില്‍ ആദ്യമായ ലാപറോസ്‌കോപിക് ശസ്ത്രക്രിയ നടത്തിയ ഡോ സത്യേന്ദ്ര, കഴിഞ്ഞ 35 വര്‍ഷമായി സേവനം ചെയ്യുന്ന ക്ലാര മാസ് മെഡിക്കല്‍ സെന്ററിലാണ് മരണമടഞ്ഞത്.

pathram:
Related Post
Leave a Comment