ആദരവ് ഇങ്ങനെയും..!! കോവിഡിൽ നിന്നും രക്ഷിച്ച ഡോക്ടർമാരുടെ പേര് കുഞ്ഞിനിട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി

കോവിഡിൽ നിന്നും തന്നെ രക്ഷിച്ച ഡോക്ടറുടെ പേര് മകനിട്ട് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. വിൽഫ്രഡ് ലോറ നിക്കോളാസ് ജോൺസൺ എന്നാണ് കുഞ്ഞിന്റെ പേര്. നിക്ക് ഹർട്ട്, നിക്ക് പ്രൈസ് എന്നീ ഡോക്ടർമാരാണ് ബോറിസ് ജോൺസന്റെ കൊവിഡ് ചികിൽസ നടത്തിയത്. ഈ സ്നേഹത്തിന് പകരമായി മകന്റെ പേരിൽ നിക്കോളാസ് എന്ന് അദ്ദേഹം ചേർക്കുകയായിരുന്നു.

ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും(55) പങ്കാളി ക്യാരി സിമൻസി(32)നും ആൺകുഞ്ഞ് പിറന്നത് വലിയ വാർത്തയായിരുന്നു. അദ്ദേഹത്തിന്റെ മുൻ ഭാര്യ മറീന വീലറിൽ ജോൺസന് 4 കുട്ടികൾ ഉണ്ട്: അദ്ദേഹം ലണ്ടൻ മേയറായിരുന്നപ്പോഴുള്ള ബന്ധത്തിലും ഒരു കുട്ടിയുണ്ട്. പ്രധാനമന്ത്രിയായിരിക്കുമ്പോൾ ഡേവിഡ് കാമറണിനും ടോണി ബ്ലെയറിനും കുഞ്ഞു പിറന്നിരുന്നു.

കൺസർവേറ്റിവ് പാർട്ടിയുടെ കമ്യൂണിക്കേഷൻസ് മേധാവിയായിരുന്ന ക്യാരി സിമൻസ് അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകയാണ്. കോവിഡ് ചികിത്സ കഴിഞ്ഞ് തിങ്കളാഴ്ചയാണു ജോൺസൻ ജോലിയിൽ തിരികെ പ്രവേശിച്ചത്.

pathram desk 2:
Leave a Comment