സാമൂഹിക അകലം പാലിക്കാന്‍ തയ്യാറാകാത്ത മനുഷ്യര്‍ക്ക് അത് എങ്ങനെ പാലിക്കണമെന്ന് കാണിച്ചതരുന്ന കുരങ്ങന്മാര്‍ (ചിത്രം വൈറല്‍)

ന്യുഡല്‍ഹി: സാമൂഹിക അകലം പാലിക്കാന്‍ തയ്യാറാകാത്ത മനുഷ്യര്‍ക്ക് അത് എങ്ങനെ പാലിക്കണമെന്ന് കാണിച്ചതരുന്ന കുരങ്ങന്മാരുടെ ചിത്രം വൈറല്‍. കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു ട്വിറ്ററില്‍ പങ്കുവച്ച ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്. കൊവിഡ് പ്രതിരോധിക്കാന്‍ സാമൂഹിക അകലം പാലിക്കണമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണീ ചിത്രമെന്ന് കിരണ്‍ റിജ്ജു പറയുന്നു. സാമൂഹിക അകലം പാലിക്കാന്‍ തയ്യാറാകാത്ത മനുഷ്യര്‍ക്ക് നല്‍കുന്ന നല്ല പാഠമാണ് ഈ കുരങ്ങന്മാര്‍ കാണിച്ചുതരുന്നത്.

അരുണാചല്‍ പ്രദേശിലെ അസ്സം അതിര്‍ത്തിയിലുള്ള ഭലുക്‌പോങില്‍ നിന്നുള്ളതാണ് ചിത്രം. ലോക്ഡൗണ്‍ ആയതോടെ പട്ടിണിയിലായ കുരങ്ങന്മാര്‍ക്ക് ഭക്ഷണമായി തണ്ണിമത്തനം വാഴപ്പഴവുമായി എത്തിയ യുവാവിനു മുന്നില്‍ ഇരിക്കുന്ന കുരങ്ങന്മാരാണ് ചിത്രത്തില്‍. രണ്ടു നിരകളിലായി സാമൂഹിക അകലം പാലിച്ചാണ് കുരങ്ങന്മാര്‍ ഇരിക്കുന്നത്.

ചിലര്‍ ഭക്ഷണം കഴിക്കുന്നതില്‍ തിരക്കുകൂട്ടുമ്പോള്‍ മറ്റു ചിലര്‍ അവരുടെ ഊഴത്തിനായി ക്ഷമയോടെ കാത്തിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് ഇതിനകം തന്നെ ചിത്രത്തിനു ലൈക്കും ഷെയറുമായി എത്തിയത്.

pathram:
Leave a Comment