രാജ്യത്താദ്യമായി കായലില്‍ കോവിഡ് ഐസൊലേഷന്‍ സെന്റര്‍ …2000 പേരെ വരെ പാര്‍പ്പിക്കാം

രാജ്യത്താദ്യമായി ജലയാനങ്ങളില്‍ കോവിഡ് കെയര്‍ സെന്റര്‍ ഒരുക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഇതിന്റെ വെല്ലുവിളികള്‍ എന്തെല്ലാം എന്നറിയാനായി ആലപ്പുഴ ജില്ലാ ഭരണകൂടം ഇന്നലെ സംഘടിപ്പിച്ച മോക്ക് ഡ്രില്‍ വിജയകരമായതോടെ തുടര്‍നടപടികളിലേക്ക് കടക്കുകയാണ്. ആവശ്യമായി വന്നാല്‍ കൂടുതല്‍ പേരെ ഐസൊലേഷനില്‍ പാര്‍പ്പിക്കാനാണ് ഹൗസ് ബോട്ടുകളില്‍ പ്രത്യേക സൗകര്യങ്ങളോടെ മുറികള്‍ സജ്ജമാക്കുന്നതെന്ന് ജില്ലാ കലക്ടര്‍ എം. അഞ്ജന പറഞ്ഞു.

പുന്നമട ഫിനിഷിങ് പോയിന്റിലും സമീപത്തുമായി ഹൗസ് ബോട്ടുകള്‍ ഒരുമിച്ച് പാര്‍ക് ചെയ്താണ് ഐസൊലേഷന്‍ മുറികള്‍ ഒരുക്കുന്നത്. ആദ്യ ഘട്ടത്തില്‍ 140 ഹൗസ് ബോട്ടുകളാണ് ഒരുക്കിയിട്ടുള്ളത്. ആവശ്യമെങ്കില്‍ എഴുനൂറോളം ഹൗസ് ബോട്ടുകളില്‍ ഐസൊലേഷന്‍ മുറികള്‍ ഒരുക്കും. 1500 മുതല്‍ 2000 വരെ ആളുകളെ പാര്‍പ്പിക്കാം.

pathram:
Leave a Comment