ലോക്ഡൗണ്‍ ഇളവ്; കേരളത്തിന്റെ നടപടികള്‍ കേന്ദ്ര തീരുമാനം അറിഞ്ഞശേഷം…

സംസ്ഥാനത്തെ ലോക്ഡൗണ്‍ ഇളവുകളില്‍ തീരുമാനമായില്ല. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വന്നശേഷം നടപടികളിലേക്ക് കടന്നാല്‍ മതിയെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. ബുധനാഴ്ച വീണ്ടും മന്ത്രിസഭായോഗം ചേരും. കാസര്‍ഗോഡ് സ്ഥിതി ആശ്വാസകരമാണെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. ജാഗ്രതയില്‍ വിട്ടുവീഴ്ച പാടില്ല.

കോവിഡ് ഗുരുതര മേഖലകളില്‍ (ഹോട്് സ്‌പോട്) നിലവിലുള്ള നിയന്ത്രണം 30 വരെ തുടരണമെന്നും അല്ലാത്ത ജില്ലകളില്‍ അകലം പാലിച്ചു സര്‍ക്കാര്‍ അനുവദിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സമ്മതിക്കണമെന്നുമെന്നുമാണ് കേരളത്തിന്റെ ആവശ്യം. പ്രധാനമന്ത്രിയുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ കേരളം ഈ നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. നിയന്ത്രണങ്ങള്‍ ഏതൊക്കെയെന്നു തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കു നല്‍കണം. കേന്ദ്രം നിര്‍ദേശിക്കുന്ന എല്ലാ നിയന്ത്രണങ്ങളും സംസ്ഥാനം അംഗീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

pathram:
Leave a Comment