കൊറോണ: കര്‍ഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടി സൗദി അറേബ്യ

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച കര്‍ഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടി സൗദി അറേബ്യ. മാര്‍ച്ച് 23നാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്. 21 ദിവസത്തേക്ക് പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യൂ അവസാനിക്കുന്നതിന് തൊട്ടുമുന്‍പാണ് ഇനിയൊരയിപ്പുണ്ടാകുന്നത് വരെ നീട്ടിയതായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അറിയിച്ചത്.

തലസ്ഥാന നഗരമായ റിയാദ് അടക്കം സുപ്രധാനമായ പ്രമുഖ സ്ഥലങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ആണ് നിലനില്‍ക്കുന്നത്. യാദ്, ദമാം, തബൂക്ക്, ദഹ്‌റാന്‍, ഹോഫൂഫ്, ജിദ്ദ, തായിഫ്, ഖത്തിഫ്, ഖോബാര്‍ തുടങ്ങിയ ഇടങ്ങളിലൊക്കെ 24 മണിക്കൂര്‍ കര്‍ഫ്യൂ ആണുള്ളത്. മറ്റിടങ്ങളില്‍ ഭാഗിക കര്‍ഫ്യൂ ആണ്.

ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ട രാജ്യങ്ങളിലൊന്നാണ് സൗദി. വൈറസ് ബാധിച്ച 4033 പേരില്‍ 52 പേര്‍ മരണമടഞ്ഞു.

pathram:
Leave a Comment