സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 13 പേര്‍ക്ക്; ഇന്ന് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ല…

തിരുവനന്തപുരം: സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് 9 പേര്‍ക്കും മലപ്പുറം ജില്ലയില്‍ 2 പേര്‍ക്കും കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഓരോരുത്തര്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചുു. കാസര്‍ഗോഡ് 6 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മുന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. കൊല്ലം, മലപ്പുറം ജില്ലകളിലെ രോഗബാധിതര്‍ നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. പത്തനംതിട്ട സ്വദേശി വിദേശത്ത് നിന്ന് വന്നതാണെന്നും മുഖ്യമന്ത്രി പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ 327 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 266 പേര്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് 152804 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. വീടുകളില്‍ 152009 പേരും ആശുപത്രികളില്‍ 795 പേരും നിരീക്ഷണത്തില്‍ കഴിയുന്നു. ഇന്ന് 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 10716 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 9607 എണ്ണം രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലം കണ്ണൂര്‍ തൃശൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്ക് ഇന്ന് രോഗം ഭേദമായതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൊവിഡ് ബാധിച്ച് വിദേശരാജ്യങ്ങളില്‍ മരണമടഞ്ഞ മലയാളികളെ ഓരോരുത്തരെയും പേരെടുത്ത് പറഞ്ഞ് അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം തുടങ്ങിയത്.

കാസര്‍ഗോഡ് മെഡിക്കല്‍ കോളജ് കൊവിഡ് ആശുപത്രിയായി പ്രവര്‍ത്തനം തുടങ്ങിതായി മുഖ്യമന്ത്രി അറിയിച്ചു. നാല് ദിവസം കൊണ്ടാണ് കാസര്‍ഗോഡ് മെഡിക്കല്‍ കോളജിനെ കൊവിഡ് ആശുപത്രിയായി പരിവര്‍ത്തിപ്പിച്ചത്. 200 കിടക്കകളും പത്ത് ഐ.സി.യു കിടക്കകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. 100 കിടക്കളും പത്ത് ഐ.സി.യു കിടക്കകളും കൂടി ഇനി സജ്ജമാക്കും. ഏഴ് കോടി രൂപയുടെ സൗകര്യങ്ങള്‍ ആശുപത്രിയില്‍ ലഭ്യമാക്കിയിട്ടുണ്ട്. കെ.എസ്.ഇ.ബി 10 കോടി രൂപ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടില്‍ നിന്ന് നല്‍കും. 11 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 26 അംഗ സംഘം കാസര്‍ഗോഡ് മെഡിക്കല്‍ കോളജില്‍ എത്തിയിട്ടുണ്ട്. ഇവര്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുകയും രോഗികളെ പരിചരിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഒന്നേകാല്‍ ലക്ഷം ബെഡുകള്‍ ലഭ്യമാണ്. ഇതിന് പുറമെ പ്രത്യേക കൊറോണ കെയര്‍ സെന്‍്‌ററുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് ത്രിതല സംവിധാനം രൂപീകരിച്ചാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യ വകുപ്പ് 10813 ഐസലേഷന്‍ ബെഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 517 കൊറോണ കെയര്‍ സെന്‍്‌ററുകളിലായി 10471 ബെഡുകളും ഒരുക്കിയിട്ടുണ്ട്. 38 കൊറോണ കെയര്‍ ആശുപത്രികള്‍ റാപ്പിഡ് ടെസ്റ്റ് ചെയ്യുന്നതിനുള്ള മാനദണ്ഡം െ്രെകസിസ് മാനേജ്‌മെന്റ് കമ്മറ്റി തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

81.45 ശതമാനത്തിലധികം പേര്‍ സൗജന്യ റേഷന്‍ വാങ്ങി. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഇത്രയും പേര്‍ക്ക് റേഷന്‍ നല്‍കുന്നത് ഇത് ആദ്യമായാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി പ്രവര്‍ത്തിച്ച റേഷന്‍ വ്യാപാരികള്‍, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെ അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. ചിലര്‍ റേഷന്‍ മോശമാണെന്ന ബോധപൂര്‍വമായ പ്രചാരണം നടത്താന്‍ ശ്രമിച്ചു. എന്നാല്‍ സമൂഹം ആദരിക്കുന്ന ചിലര്‍ റേഷന്‍െ്‌റ ഗുണമേന്മയെക്കിറിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും മണിയന്‍പിള്ള രാജുവിന്‍െ്‌റ ഉദാഹരണം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു. ജില്ല മാറി റേഷന്‍ ലഭിക്കുന്നില്ലെന്ന പരാതി ഉടന്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

pathram:
Related Post
Leave a Comment