കൊറോണ രൂപം മാറുന്നു; ചൈനയില്‍ രോഗികള്‍ വീണ്ടും കൂടുന്നു; രോഗ ലക്ഷണങ്ങളില്ലാതെ തന്നെ കൊറോണ ബാധ സ്ഥിരീകരിക്കുന്നു

നോവല്‍ കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയെ ആശങ്കപ്പെടുത്തി അവിടെ വീണ്ടും വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നു. വൈറസ് വ്യാപനത്തിന്റെ ഭീതിപ്പെടുത്തിയ നാളുകള്‍ കഴിഞ്ഞതിന് പിന്നാലെ ചൈനയില്‍ ഞായറാഴ്ച മാത്രം കൊറോണ വൈറസ് സ്ഥിരീകരിച്ചത് 39 പേരിലാണ്. അതേസമയം രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിക്കാതെ വൈറസ് ബാധയുള്ളവരുടെ എണ്ണത്തിലും വര്‍ധനവുണ്ടാവുന്നുണ്ട്. കടുത്ത നടപടികള്‍ സ്വീകരിച്ചിട്ടും വൈറസിനെ തുരത്താന്‍ സസാധിക്കുന്നില്ല എന്ന പ്രശ്‌നമാണ് ചൈനീസ് അധികൃതര്‍ക്കുള്ളത്.

രോഗലക്ഷണങ്ങള്‍ ഇല്ലാതിരിക്കുകയും എന്നാല്‍ വൈറസ് ശരീരത്തില്‍ ഉണ്ടായിരിക്കുകയും ചെയ്യുന്നവരുടെ എണ്ണം ഇപ്പോള്‍ 78 ആണ്. ഞായറാഴ്ച വരെ ഇത് 47 ആയിരുന്നു. ഒറ്റയടിക്ക് ഇത്രയധികം വര്‍ധനവ് ഉണ്ടാകുന്നത് ചൈനീസ് അധികൃതരെ ആശങ്കയിലാക്കുന്നുണ്ട്. പുറത്തുനിന്ന് വൈറസ് ബാധയേറ്റ് എത്തുന്നവര്‍, രോഗലക്ഷണങ്ങള്‍ ഇല്ലാതിരിക്കുന്നവര്‍ ഇവരിലൂടെ കൂടുതല്‍ ആളുകളിലേക്ക് രോഗം പകരാമെന്നതാണ് ചൈനയെ ഭയപ്പെടുത്തുന്നത്.

ഞായറാഴ്ച സ്ഥിരീകരിച്ച 39 കേസുകളില്‍ 38 എണ്ണവും ചൈനയ്!ക്ക് പുറത്തുനിന്ന് രോഗം ബാധിച്ചവരാണ്. പ്രാദേശികമായി രോഗം പകര്‍ന്ന ഒരാള്‍ ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ താമസക്കാരനാണ്.

നിലവില്‍ ചൈനയിലെ പുതിയ കണക്കുകള്‍ അനുസരിച്ച് 81,708 പേരിലാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ 3,331 പേര്‍ മരിച്ചു. രോഗപ്പകര്‍ച്ച തീവ്രമായ സമയത്ത് ദിവസേന നൂറിനുമുകളില്‍ ആളുകളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യമാണ് ഇപ്പോള്‍ ഇല്ലാത്തത്. എന്നാല്‍ പുതിയ കേസുകള്‍ ഇപ്പോഴും ദിവസേനെ റിപ്പോര്‍ട്ട് ചെയ്‌യപ്പെടുന്നുമുണ്ട്. വിദേശത്തുനിന്ന് ചൈനയിലേക്കെത്തുന്നവര്‍ക്ക് നിയന്ത്രണമുണ്ട്. മാത്രമല്ല രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരെ കണ്ടെത്തി ഐസൊലേറ്റ് ചെയ്യാന്‍ പ്രാദേശിക ഭരണകൂടങ്ങളോട് ചൈനീസ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം

pathram:
Related Post
Leave a Comment