ഇന്ത്യയില്‍ കൊറോണ മരണം 109 ആയി; ഏറ്റവും അധികം മരണം സംഭവിച്ചത്…

ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു. ഇതുവരെ ആകെ 109 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 24 മണിക്കൂറിനുള്ളില്‍ 32 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉയര്‍ന്ന മരണനിരക്കാണിത്. പുതുതായി 693 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രാജ്യത്ത് ആകെ 4,067 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 292 പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് – 45. ഇവിടെ 690 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മധ്യപ്രദേശില്‍ 15 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഡല്‍ഹിയിലും തെലങ്കാനയിലും ഏഴു പേര്‍ വീതം മരിച്ചു.

ഡല്‍ഹിയില്‍ 503 പേര്‍ക്കും തെലങ്കാനയില്‍ 321 പേരും രോഗബാധിതരാണ്. തമിഴ്‌നാട്ടില്‍ 5 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 571 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കേരളത്തില്‍ രണ്ടു പേരാണ് മരിച്ചത്. 314 പേര്‍ രോഗബാധിതരാണ്. ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ, സിക്കിം സംസ്ഥാനങ്ങളില്‍ രോഗികളില്ല. ലക്ഷദ്വീപ്, ദാമന്‍ ആന്‍ഡ് ദിയു എന്നിവിടങ്ങളിലും വൈറസ് ബാധിതരില്ല.

pathram:
Related Post
Leave a Comment