ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവിന്റെ അന്തിമ പരിശോധനാഫലം പുറത്തുവന്നു

ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ച കോണ്‍ഗ്രസ് നേതാവടക്കം രണ്ട് പേരുടെ പുതിയ പരിശോധനാ ഫലം നെഗറ്റീവ്. നേരത്തെ മെഡിക്കല്‍ കോളജില്‍ നടത്തിയ തുടര്‍ പരിശോധനയിലും നേതാവിനെ്‌റയും കുമാരനല്ലൂര്‍ സ്വദേശിയുടെയും പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. അന്തിമ സ്ഥിരീകരണത്തിനായി ഇവരുടെ സാംപിളുകള്‍ ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് അയച്ച് നടത്തിയ പരിശോധനയുടെ ഫലവും നെഗറ്റീവാണ്.

അന്തിമ പരിശോധനാ ഫലം നെഗറ്റീവായ സാഹചര്യത്തില്‍ ഇരുവര്‍ക്കും വീട്ടിലേക്ക് മടങ്ങാം. ഇരുവരുടെയും ഡിസ്ചാര്‍ജ് തീരുമാനിക്കുന്നതിന് ഉടന്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും. രോഗം ഭേദമായി ആശുപത്രി വിടുന്നവര്‍ 28 ദിവസം കൂടി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതുണ്ട്.

അതേസമയം രണ്ട് കുട്ടികളടക്കം നാല് അഞ്ച് പേര്‍ക്ക് കൂടി ഇന്നലെ ഇടുക്കി ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ നിസാമുദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ വ്യക്തിയാണ്. തബ്ലീഗ് സമ്മേളനത്തിന് ശേഷം മാര്‍ച്ച് 23നാണ് ഇദ്ദേഹം ഇടുക്കിയില്‍ മടങ്ങിയെത്തിയത്. തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇയാളെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇയാളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കും നിരീക്ഷണത്തിലാണ്.

ഇന്ന് രോഗം ഭേദമായ കോണ്‍ഗ്രസ് നേതാവുമായി അടുത്തിടപഴകിയ ചെറുതോണി സ്വദേശിയുടെ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചെറുതോണി സ്വദേശിയുടെ 70 വയസുകാരിയായ അമ്മ, 35 വയസുകാരിയായ ഭാര്യ, പത്ത് വയസുള്ള മകന്‍ എന്നിവര്‍ക്കാണ് രോഗം സഥിരീകരിച്ചത്.

pathram:
Leave a Comment