വായ്പകള്‍ മൂന്ന് മാസത്തേക്ക് അടയ്‌ക്കേണ്ട; ആര്‍ബിഐ തീരുമാനം ഇവയാണ്…

രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടം മറിച്ച കൊവിഡ് 19 പ്രതിസന്ധി നേരിടാനുള്ള നടപടികളുമായി ആര്‍ബിഐ. ഇതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു. 5.15 ശതമാനത്തില്‍ നിന്ന് 4.4 ശതമാനമായാണ് റിപ്പോ നിരക്ക് കുറച്ചത്. ആഭ്യന്തര സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ നടപടിയുണ്ടാകുമെന്നും ഇപ്പോഴുള്ള മാന്ദ്യം ദീര്‍ഘ കാലത്തേക്കുണ്ടാവില്ലെന്നു ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രഖ്യാപനങ്ങള്‍ ഇങ്ങനെ:

റിവേഴ്‌സ് റിപ്പോ റേറ്റ് 90 ബേസിസ് പോയന്റ് കുറച്ചു. ഇതോടെ നിരക്ക് 4 ശതമാനമാകും.

നിരക്കുകള്‍ കുറച്ചത് വിപണിയില്‍ പണലഭ്യതവര്‍ധിപ്പിക്കാന്‍.

വായ്പ തിരിച്ചടയ്ക്കാന്‍ മൂന്നുമാസം മൊറട്ടോറിയം പ്രഖ്യാപിച്ചു. ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകം.

എംപിസിയിലെ ആറുപേരില്‍ നാലുപേരും നിരക്ക് കുറയ്ക്കലിനെ അനുകൂലിച്ചു.

പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് നിരക്കുകുറയ്ക്കുന്നതെന്ന് ആര്‍ബിഐ ഗവര്‍ണര്‍.

കാഷ് റിസര്‍വ് റേഷ്യോ ഒരുശതമാനം കുറച്ചു. ഇതോടെ സിആര്‍ആര്‍ 3 ശതമാനമായി.

ഭക്ഷ്യധാന്യ ഉത്പാദനം വര്‍ധിക്കുന്നതോടെ വിലകുറയും.

അസംസ്‌കൃത എണ്ണവിലകുറയുന്നത് രാജ്യത്തിന് ആശ്വാസമെന്ന് ദാസ്.

നിരക്ക് കുറച്ചതോടെ ഓഹരി വിപണിയില്‍ മുന്നേറ്റം.

pathram:
Leave a Comment