വിവാഹമോചനം; വിമാനത്തളത്തില്‍ കുടുങ്ങി യുവാവ്

ദുബായ് : വിമാനത്തളത്തില്‍ കുടുങ്ങി ഇന്ത്യന്‍ പൗരന്‍. ഉറങ്ങിയതിനെ തുടര്‍ന്ന് വിമാനം നഷ്ടമായ ഇന്ത്യന്‍ പൗരനാണ് ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. ദുബായിലെ ബാങ്കില്‍ ജോലി ചെയ്യുന്ന പുണെ സ്വദേശിയായ അരുണ്‍ സിങ്ങാണ് (37) കുടുങ്ങിയത്. മാര്‍ച്ച് 22 ന് പുലര്‍ച്ചെ 4 മണിക്ക്, ഇമിഗ്രേഷന്‍ പാസായ ശേഷം അഹമ്മദാബാദിലേക്കുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ കയറാനിരിക്കെ കാത്തിരിപ്പു കേന്ദ്രത്തില്‍ ഉറങ്ങിയതിനെ തുടര്‍ന്ന് വിമാനം നഷ്ടമാകുകയായിരുന്നു.

കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രതിരോധമെന്ന നിലയില്‍ യുഎഇ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. കൂടാതെ റെസിഡന്‍സി വിസ ഉടമകള്‍ക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തു. നിയന്ത്രണങ്ങള്‍ കാരണം വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കാന്‍ അരുണിന് അനുവാദമില്ല.

‘സമ്മര്‍ദ്ദത്തിലായിരുന്നതിനാല്‍ ഉറങ്ങിപ്പോയി. വിവാഹമോചനം ഫയല്‍ ചെയ്യാനായി ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. ആദ്യം ഇമിഗ്രേഷന്‍ ഹാളിലേക്ക് അനുവാദമുണ്ടായിരുന്നു. പക്ഷേ, ഇപ്പോള്‍ ജിസിസി (ഗള്‍ഫ് കോ–ഓപ്പറേഷന്‍ കൗണ്‍സില്‍) പൗരന്മാര്‍ക്ക് മാത്രമാണ് പ്രവേശനമെന്ന് അറിയിച്ചു. ഉറങ്ങിപ്പോയതിനാലാണ് വിമാനം നഷ്ടമായതെന്ന് ഞാന്‍ അവരോട് പറഞ്ഞു. ഞാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ വിളിച്ചിരുന്നു. പക്ഷേ അവര്‍ക്ക് വിവരങ്ങളൊന്നും അറിയില്ല’– അരുണ്‍ സിങ് പറഞ്ഞു.

ഇപ്പോള്‍ എനിക്ക് കുളിക്കാം. കടകള്‍ തുറന്നിരിക്കുന്നതിനാല്‍ ഭക്ഷണം വാങ്ങാം. ലഗേജ് പക്കലില്ലാത്തതിനാല്‍ കുറച്ച് വസ്ത്രങ്ങള്‍ വാങ്ങേണ്ടിവരും. അവശ്യ സേവനങ്ങള്‍ ലഭ്യമാണ്. പക്ഷേ ബുധനാഴ്ചയ്ക്ക് ശേഷം വിമാനത്താവളത്തില്‍ എല്ലാം അടയ്ക്കുമെന്ന് അവര്‍ പറയുന്നു. അതുകഴിഞ്ഞ് എന്തു സംഭവിക്കുമെന്ന് അറിയില്ല– അരുണ്‍ പറഞ്ഞു

pathram:
Leave a Comment