ഇന്ന് കൊറോണ സ്ഥിരീകരിച്ച 28 പേരിൽ 25 പേരും ദുബായിൽ നിന്നും എത്തിയവർ…

സംസ്ഥാനത്ത് ഇന്ന് കോവിഡ്‌ 19 സ്ഥിരീകരിച്ച 28 പേരിൽ 25 പേരും ദുബായിൽ നിന്നും എത്തിയവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രോഗം സ്ഥിരീകരിച്ച 28 പേരിൽ 19 പേരും കാസർഗോഡ് ജില്ലയുള്ളവരാണ്. അഞ്ച് പേർ കണ്ണൂർ സ്വദേശികളും രണ്ട് പേർ എറണാകുളത്തുകാരും ഒരാൾ പത്തനംതിട്ട സ്വദേശിയും ഒരാൾ തൃശ്ശൂർ സ്വദേശിയുമാണ്. നിലവിൽ 91 പേരാണ് കോവിഡ്‌ ബാധിതരായി കേരളത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ പോലീസ് നടപടികൾ ഏകോപിപ്പിക്കാൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണറും ഐ ജി യുമായ വിജയ് എസ് സാഖറെയുടെ നേതൃത്വത്തിൽ നാല് മുതിർന്ന ഓഫീസർമാരെ നിയോഗിച്ചു.

കാസർഗോഡ് ജില്ലാ പോലീസ് മേധാവി പി എസ് സാബുവിന് പുറമെ വനിതാ ബറ്റാലിയൻ കമാന്റന്റ് ഡി ശിൽപ്പ, കോട്ടയം ക്രൈം ബ്രാഞ്ച് എസ് പി യും ഇപ്പോൾ കാസർഗോഡ് ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുമായ കെ എം സാബു മാത്യു എന്നിവരാണ് സംഘത്തിലുള്ളത്. ഉടൻ ചുമതല ഏൽക്കാനാണ് സംഘത്തിന് നിർദേശം നൽകിയിരിക്കുന്നത്.

pathram desk 2:
Related Post
Leave a Comment