തല അജിത്തിനെതിരേ നടി കസ്തൂരി….

തെന്നിന്ത്യയില്‍ ഒരു കാലത്ത് തിളങ്ങി നിന്ന നടിയായിരുന്നു കസ്തൂരി. പിന്നീട് ക്യാരക്ടര്‍ വേഷങ്ങളിലേക്ക് താരം മാറി. സിനിമയിലെയും സമൂഹത്തിലെയും വിവാദപരമായ പല വിഷയങ്ങളിലും തന്റേതായ നിലപാടുമായി താരം എത്താറുണ്ട്. മലയാളത്തില്‍ താരം അഭിനയിച്ചിട്ടുണ്ട്. മോഡല്‍, അവതാരക, സാമൂഹ്യപ്രവര്‍ത്തക എന്നീ നിലകളിലും താരം പ്രശസ്തയാണ്. ഇപ്പോള്‍ നടന്‍ അജിത്തിന്റെ ഫാന്‍സിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് കസ്തൂരി.

തല അജിത്തിന്റെ ഫാന്‍സ് തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയെന്നാണ് കസ്തൂരി പറയുന്നത്. ഇതിന് തെളിവുകളുമായി അജിത്ത് ഫാന്‍സ് വൈറലാക്കിയ അശ്ലീല ട്രോളുകളും കസ്തൂരി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ‘ആന്റി’ എന്ന് അശ്ലീല പരാമര്‍ശം നടത്തിയിരിക്കുന്നത് അജിത്ത് ഫാന്‍സ് ആണെന്നും ഇതെല്ലാം കണ്ട് അജിത്ത് എത്രകാലം മിണ്ടാതിരിക്കുമെന്നുമാണ് കസ്തൂരി ചോദിക്കുന്നത്.

pathram:
Related Post
Leave a Comment