നടി തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചക്കേസ്: ദിലീപിനെതിരായ മൊഴിയില്‍ ഉറച്ച് കുഞ്ചാക്കോ ബോബന്‍

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ദിലീപിനെതിരായ മൊഴിയില്‍ കുഞ്ചാക്കോ ബോബന്‍ ഉറച്ചുനിന്നതായി റിപ്പോര്‍ട്ട്. മഞ്ജുവാര്യര്‍ അഭിനയിക്കുന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ നിന്നും പിന്‍മാറണമെന്ന തരത്തില്‍ ദിലീപ് തന്നോട് സംസാരിച്ചുവെന്നതായിരുന്നു കുഞ്ചാക്കോ ബോബന്‍ നേരത്തെ നല്‍കിയ മൊഴി. പൊലീസിന് നല്‍കിയ ഈ മൊഴി കുഞ്ചാക്കോ ബോബന്‍ ആവര്‍ത്തിക്കുകയായിരുന്നു എന്നാണ് വിവരങ്ങള്‍. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിക്ക് മുന്‍പാകെ ആയിരുന്നു ഇന്നലെ ഉച്ചതിരിഞ്ഞ് കുഞ്ചാക്കോ ബോബന്റെ വിസ്താരം. മുന്‍പ് രണ്ട് തവണയും ഹാജരാകാതിരുന്ന നടന്‍ നേരിട്ട് ഹാജരായതിനാല്‍ പ്രോസിക്യൂഷന്‍ വാറന്റ് കോടതിയില്‍ മടക്കി നല്‍കി.

കു!ഞ്ചാക്കോ ബോബന്‍ പൊലീസിന് നേരത്തെ നല്‍കിയ മൊഴി ഇങ്ങനെ

കഴിഞ്ഞ 20 വര്‍ഷമായി മലയാള സിനിമയിലുണ്ട്. സിനിമ നിര്‍മ്മാണവും ചെയ്യുന്നു. നടന്‍ ദിലീപ് സുഹൃത്താണ്. ദിലീപ് സിനിമയുടെ എല്ലാ മേഖലകളിലും സ്വാധീനമുളള വ്യക്തിയും സിനിമ സംഘടനകളുടെ തലപ്പത്തുളള വ്യകതിയുമാണ്. അമ്മയുടെ ട്രഷറര്‍ ആയിരുന്ന എന്നെ മാറ്റിയാണ് ദിലീപ് ട്രഷറര്‍ ആയിരുന്നത്. അത് അപ്രതീക്ഷിതമായിരുന്നു. ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജു വാര്യര്‍ ഏറെക്കാലത്തിന് ശേഷം തിരിച്ചുവന്ന ഹൗ ഓള്‍ഡ് ആര്‍യു എന്ന ചിത്രത്തില്‍ ഞാനായിരുന്നു നായകന്‍. മോഹന്‍ലാല്‍ നായകനാകുന്ന സിനിമയിലൂടെയാണ് മഞ്ജുവാര്യര്‍ തിരികെ വരുന്നതെന്നായിരുന്നു ആദ്യം പറഞ്ഞുകേട്ടത്, എന്നാല്‍ എന്തോ കാരണത്താല്‍ അത് നടന്നില്ല. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഹൗ ഓള്‍ഡ് ആര്‍ യു. തന്റെ സിനിമയിലെ നായികയെ തീരുമാനിക്കുന്നത് സംവിധായകനാണ്. താന്‍ അതില്‍ അഭിപ്രായം പറയാറില്ല.

pathram:
Related Post
Leave a Comment