വെടിയുണ്ടകള്‍ കാണാതായതില്‍ അസ്വാഭാവികതയില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : കേരള പൊലീസിന്റെ വെടിയുണ്ടകള്‍ കാണാതായതില്‍ അസ്വാഭാവികതയില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വെടിയുണ്ട കാണാതാകുന്നതു പുതുമയല്ല, രേഖപ്പെടുത്തിയതിലെ വീഴ്ചയാകാം. താന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴും ഇങ്ങനെ സംഭവിച്ചിരിക്കാമെന്നും കോടിയേരി.

നിയമസഭയില്‍ വയ്ക്കുന്നതിനു മുന്‍പ് റിപ്പോര്‍ട്ട് എങ്ങനെ ചോര്‍ന്നെന്നു സിഎജി അന്വേഷിക്കണം. അക്കൗണ്ടന്റ് ജനറല്‍ ഡിജിപിയുടെ പേരെടുത്തു പറഞ്ഞത് അസാധാരണ നടപടിയാണ്ഡിജിപിയെ നിയമിച്ചതു സിപിഎം അല്ല. സര്‍ക്കാരിനു വിശ്വാസമുള്ളിടത്തോളം ഡിജിപിയായി ലോക്‌നാഥ് ബെഹ്‌റ തുടരും. പൗരത്വ നിയമത്തിനെതിരായ സംയുക്തസമരം താഴേത്തട്ടിലേക്കു സിപിഎം വ്യാപിപ്പിക്കും. മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്തവരെ താഴേത്തട്ടിലെ തുടര്‍സമരത്തില്‍ അണിനിരത്തും. കേരളത്തില്‍ കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ ഹിന്ദുത്വ ധ്രുവീകരണത്തിനു ശ്രമം നടക്കുകയാണ്. ആര്‍എസ്എസ് നേതൃത്വത്തിലുള്ള ഗൃഹസന്ദര്‍ശനങ്ങളുടെ ലക്ഷ്യം ഇതാണ്.

മറുഭാഗത്ത് എസ്ഡിപിഐയും ജമാഅത്തെ ഇസ്!ലാമിയും വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിടുന്നു. രണ്ടുകൂട്ടരുടെയും വര്‍ഗീയ നീക്കങ്ങളെ താഴേത്തട്ടുമുതല്‍ ചെറുക്കും. ബജറ്റിലെ ക്ഷേമപദ്ധതി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ സിപിഎം പങ്കാളിയാകും. വിശപ്പുരഹിത കേരളം പദ്ധതി ഏറ്റെടുക്കും. ഓണത്തിനുമുന്‍പു കുറഞ്ഞവിലയ്ക്കു ഭക്ഷണം നല്‍കുന്ന 1000 ഹോട്ടലുകള്‍ തുറക്കും. വയോക്ലബുകള്‍ തുടങ്ങും. ശുചിത്വ പരിപാടിയിലും ഇടപെടും. ഒരുകോടി വൃക്ഷത്തൈകള്‍ നടുമെന്ന പ്രഖ്യാപനം വിജയിപ്പിക്കുമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

pathram:
Leave a Comment