ഭര്‍ത്താവിന്റെ മൂന്നാം വിവാഹത്തിന് ആദ്യ ഭാര്യ; പിന്നെ സംഭവിച്ചത്!

ഭര്‍ത്താവിന്റെ മൂന്നാം വിവാഹത്തിന് ആദ്യ ഭാര്യ പിന്നെ സംഭവിക്കം. വിവാഹത്തിന് ക്ഷണിക്കപ്പെടാത്ത അതിഥിയായെത്തിയ ആദ്യഭാര്യ ഭര്‍ത്താവിനെ വിവാഹ വേദിയിലിട്ട് മര്‍ദ്ദിച്ചു. പാകിസ്താനിലെ കറാച്ചിയിലാണ് സംഭവം. നസീമാബാദ് സ്വദേശി ആസിഫ് റഫീഖിനെയാണ് ആദ്യ ഭാര്യ മദിഹ മൂന്നാം വിവാഹത്തിനിടെ സദസിന് മുന്നില്‍വെച്ച് ക്രൂരമായി മര്‍ദിച്ചത്. ബന്ധുക്കള്‍ക്കൊപ്പമാണ് യുവതി എത്തിയത്.

തിങ്കളാഴ്ച രാത്രി ആസിഫിന്റെ വിവാഹവിരുന്നിനിടെ വേദിയിലേക്ക് മദിഹയും ബന്ധുക്കളും കയറിചെന്ന് അതിഥികള്‍ക്ക് മുമ്പില്‍ വെച്ച് ആസിഫിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ആക്രമത്തിനിടെ ആസിഫിന്റെ വിവാഹവസ്ത്രമെല്ലാം കീറിക്കളഞ്ഞു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇരുകൂട്ടരെയും കസ്റ്റഡിയിലെടുത്തു. അതേസമയം, പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ആസിഫിനെ മദിഹയുടെ ബന്ധുക്കള്‍ പിടികൂടി.

2014ലാണ് ആസിഫും മദിഹയും വിവാഹിതരായത്. എന്നാല്‍ ആസിഫ് അതിനുശേഷം ജിന്ന സര്‍വകലാശായയിലെ ജീവനക്കാരിയെ വിവാഹം കഴിച്ചിരുന്നു. വിവാഹക്കാര്യം മദിഹ അറിഞ്ഞതോടെ ആസിഫ് മാപ്പ് പറയുകയും മറ്റൊരു വിവാഹം കഴിക്കില്ലെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നുവെന്ന് മദിഹയുടെ ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ഈ വാക്കും ലംഘിച്ചാണ് ആസിഫ് മൂന്നാം വിവാഹം കഴിക്കുന്നത്.

അതേസമയം, മദിഹയുമായി വിവാഹബന്ധം വേര്‍പ്പെടുത്തിയെന്നാണ് ആസിഫ് പറയുന്നത്. അതുകൊണ്ട് തന്നെ മൂന്നാമത് വിവാഹം ചെയ്യുമ്പോള്‍ മറ്റൊരാളുടെ സമ്മതം ആവശ്യമില്ലെന്നും തനിക്ക് നാല് വിവാഹങ്ങള്‍ വരെ ചെയ്യാന്‍ അവകാശമുണ്ടെന്നും ആസിഫ് പറഞ്ഞു.

സംഭവത്തില്‍ പോലീസ് കേസെടുത്തു. ഇരുവരോടും പ്രശ്‌നം പരിഹരിക്കാനായി കോടതിയെ സമീപിക്കാനാണ് പോലീസ് നിര്‍ദേശിച്ചിരിക്കുന്നത്‌

pathram:
Related Post
Leave a Comment