വീണ്ടും കൈയ്യടിക്കാം, ആരോഗ്യമന്ത്രിക്ക്; പുതിയ പദ്ധതി ഉടന്‍

കണ്ണൂര്‍: സമഗ്ര ട്രോമാ കെയര്‍ പദ്ധതിയുടെ ഭാഗമായ സൗജന്യ ചികിത്സാ പദ്ധതി ഉടന്‍ നടപ്പാക്കാനുള്ള എല്ലാ സാധ്യതയും നോക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. സൗജന്യ ചികിത്സാ പദ്ധതി രണ്ട് വര്‍ഷം മുമ്പ് പ്രഖ്യാപിച്ചെങ്കിലും പ്രോജക്ട് തയ്യാറാക്കി ലോഞ്ച് ചെയ്തത് കഴിഞ്ഞ മാസമാണ്. പണത്തിന് സോഴ്‌സ് കണ്ടെത്താന്‍ സമയമെടുക്കും. ഫയല്‍ ധനവകുപ്പില്‍ എത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും അതിനിടെ ഇത്തരമൊരു ട്രോമാകെയര്‍ പദ്ധതി പ്രഖ്യാപിച്ചതും ആദ്യഘട്ടം നടപ്പാക്കിയതുതന്നെയും അതിസാഹസികമായാണ്.

കേന്ദ്രത്തില്‍ നിന്ന് വളരെ ചെറിയ വിഹിതമാണ് കിട്ടുന്നത്. ഗൗരവമായിട്ട് തന്നെയാണ് റോഡ് അപകട മരണങ്ങളെ കാണുന്നത്. അതുകൊണ്ട് തന്നെയാണ് ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചത്. 2017 നവംബര്‍ ഒന്നിനാണ് അപകടത്തില്‍പെടുന്നവരുടെ ആദ്യ 48 മണിക്കൂര്‍ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയത്. കൃത്യമായ ചികിത്സ കിട്ടാതെ ഇതര സംസ്ഥാന തൊഴിലാളി മുരുകന്റെ മരണശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ചു തുടങ്ങാനിരുന്ന പദ്ധതി പിന്നീട് റോഡ് സുരക്ഷാ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കാന്‍ നോക്കിയെങ്കിലും സാമ്പത്തിക സ്ഥിതി തിരിച്ചടിയായതോടെ പദ്ധതി നടപ്പായില്ല. ആരോഗ്യ മന്ത്രി സ്ഥാനത്ത് ഇരുന്ന് നിരവധി ജനോപകാര പ്രവര്‍ത്തനങ്ങള്‍ ഇതിനകം ജനശ്രദ്ധ നേടിക്കഴിഞ്ഞ ആളാണ് ശൈലജ ടീച്ചര്‍.

pathram:
Leave a Comment