ഫേസ്ബുക്കിലൂടെ 40 കോടി ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ ചോര്‍ന്നു

40 കോടി ഫെയ്സ്ബുക്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പറുകള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ മാധ്യമങ്ങളാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്.

ഉപയോക്താക്കളെ സംബന്ധിച്ച 41.9 കോടി വിവരങ്ങള്‍ ഒരു ഓണ്‍ലൈന്‍ സെര്‍വറില്‍ പരസ്യമാക്കിയിട്ടുണ്ട്. ഇതില്‍ 13.3 കോടി അമേരിക്കക്കാരും ഉള്‍പ്പെടുന്നു. ഫെയ്സ്ബുക്ക് യൂസര്‍ ഐഡി, ഫോണ്‍ നമ്പര്‍, ലിംഗഭേദം തുടങ്ങിയവ ഓണ്‍ലൈനില്‍ പ്രസിദ്ധപ്പെടുത്തിയ പട്ടികയിലുണ്ട്. ചിലരുടെ ലൊക്കേഷന്‍ വിവരങ്ങളും നല്‍കിയിട്ടുണ്ട്.

ഈ സെര്‍വറില്‍ പാസ്?വേഡ് സംരക്ഷണമില്ലാത്തതിനാല്‍ ആര്‍ക്കും ഈ വിവരങ്ങള്‍ കണ്ടെത്താനാവും വിധമായിരുന്നു. ബുധനാഴ്ച വരെ സെര്‍വര്‍ ഓണ്‍ലൈന്‍ ആയിരുന്നുവെന്ന് ടെക് ക്രഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് ഫെയ്സ്ബുക്ക് സ്ഥിരീകരിച്ചുവെങ്കിലും അതില്‍ പറഞ്ഞ അത്രയും അക്കൗണ്ടുകളുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും പലതും പകര്‍പ്പുകളാണെന്നും പഴയവിവിരങ്ങളാണെന്നുമാണ് ഫെയ്സ്ബുക്ക് പറയുന്നത്. സെര്‍വര്‍ പിന്‍വലിക്കപ്പെട്ടതിനാല്‍ ഫെയ്സ്ബുക്ക് വിവരങ്ങള്‍ ചോര്‍ന്നുവെന്നതിന് തെളിവില്ലെന്നും ഇപ്പോള്‍ ഫെയ്സ്ബുക്ക് പറയുന്നു.

2018 ലെ കേംബ്രിജ് അനലിറ്റിക്ക വിവരച്ചോര്‍ച്ച വിവാദം ഫെയ്സ്ബുക്കിനെ ആകെ ഉലച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഫെയ്സ്ബുക്കിന് ആഗോള തലത്തില്‍ നിയമനടപടികള്‍ നേരിടേണ്ടി വന്നു. ഈ സംഭവത്തെ തുടര്‍ന്നാണ് ലോകത്തെ സാങ്കേതിക വിദ്യാ രംഗം വിവര സ്വകാര്യതയും, സുരക്ഷയും സംബന്ധിച്ച വലിയ മാറ്റങ്ങള്‍ക്ക് സാക്ഷിയായത്.

pathram:
Related Post
Leave a Comment