സൂക്ഷിച്ച് നോക്കേണ്ടാ… ഇത് ധര്‍മജന്‍ തന്നെയാണ്..!!!

കിടിലന്‍ ബെന്‍സ് കാറിനൊപ്പം നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ ഫോട്ടോസ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇതുവരെ കാണാത്ത ധര്‍മജനെയാണ് ചിത്രങ്ങളിലൂടെ കാണുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക എന്ന സിനിമയ്ക്കു വേണ്ടിയാണ് താരത്തിന്റെ ഗംഭീര മേക്കോവര്‍. മുടി സ്‌പൈക്ക് ചെയ്ത് ചെറിയ താടിയുമായി ഫ്രീക്ക് ലുക്കിലാണ് താരം എത്തുന്നത്. ശിവ എന്നാണ് ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര്.

സംവിധായകന്‍ ഒമര്‍ ലുലുവാണ് ധര്‍മജന്റെ പുതിയ ലുക്ക് ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. രസകരമായ കമന്റുകളാണ് ഈ ചിത്രങ്ങള്‍ക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹാപ്പി വെഡ്ഡിങ് , ചങ്ക്‌സ്, ഒരു അഡാര്‍ ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു ഒരുക്കുന്ന ധമാക്കയില്‍ അരുണ്‍ ആണ് നായകന്‍.

നിക്കി ഗാല്‍റാണി നായികയാകുന്നു. ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ സലീം കുമാറും എത്തുന്നു. സാബു മോന്‍ ആണ് ചിത്രത്തിലെ വില്ലന്‍. ധര്‍മജനൊപ്പം നേഹ സക്‌സേന, ഇന്നസന്റ്, ശാലിന്‍ സോയ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

pathram:
Related Post
Leave a Comment