ആരാധകരെ ഞെട്ടിച്ച് അമല പോളിന്റെ വെളിപ്പെടുത്തല്‍

ആടൈ’യുടെ റിലീസ് കാത്തിരിക്കുന്ന ആരാധകരെ ഞെട്ടിച്ച് അമല പോളിന്റെ വെളിപ്പെടുത്തല്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമല വെളിപ്പെടുത്തല്‍ നടത്തിയത്. മുന്‍ ഭര്‍ത്താവും സംവിധായകനുമായി എ എല്‍ വിജയിയുടെ വിവാഹത്തിന് തെട്ടുപിന്നാലെയാണ് അമലയുടെ വെളിപ്പെടുത്തല്‍ എന്നതാണ് ശ്രദ്ധേയം. ആര്‍ക്കും അറിയാത്ത കാര്യമാണ്. ഞാന്‍ ഒരു റിലേഷനിലാണ്. തനിക്കൊപ്പം സമയം ചെലവഴിക്കാന്‍ വേണ്ടി സ്വന്തം ജോലിയും കരിയറും എല്ലാം ത്യജിച്ചയാളാണ് അദ്ദേഹമെന്നും തന്റെ പ്രണയത്തെക്കുറിച്ച് അമല പറഞ്ഞു.

‘സിനിമയുമായി അദ്ദേഹത്തിന് ബന്ധമില്ലെങ്കിലും സിനിമ തിരഞ്ഞെടുക്കുമ്‌ബോള്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്യാറുണ്ട്.
‘ആടൈ’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ആദ്യം പറഞ്ഞത് അദ്ദേഹത്തോടായിരുന്നു. തന്റെ മറ്റു സിനിമകളും അദ്ദേഹവുമായി ചര്‍ച്ച ചെയ്യാറുണ്ട്’. ‘ആടൈ’യില്‍ അഭിനയിക്കുന്ന കര്യത്തില്‍ അദ്ദേഹത്തിന്റെ അഭിപ്രായം കേള്‍ക്കാന്‍ ആകാംക്ഷയുണ്ടായിരുന്നു. ‘ഈ സിനിമ ചെയ്യുകയാണെങ്കില്‍ കഥാപാത്രമാകാന്‍ നീ ശരിക്കും സ്വയം പ്രാപ്തയാകണം. ശാരീരികമായും മാനസികമായും തയാറെടുത്ത് സിനിമയുമായി മുന്നോട്ടു പോകുക’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി’

‘ഞാന്‍ ഒരു സിനിമയെ നോക്കിക്കാണുന്ന രീതിക്കും അദ്ദേഹത്തോടാണ് കടപ്പെട്ടിരിക്കുന്നത്. എന്നെ പുകഴ്ത്തുന്നവര്‍ മാത്രമായിരുന്നു കൂടെ ഉണ്ടായിരുന്നത്. എന്നാല്‍ അദ്ദേഹം എന്നെ പുകഴ്ത്തുന്ന ആളല്ല, കുറവുകളും പോരായ്മകളും ചൂണ്ടിക്കാണിക്കാറുണ്ട്. എനിക്ക് ഒരു മൂന്നാം കണ്ണ് തുറന്ന് തന്നത് അദ്ദേഹമാണ്’ എന്നും അമല പറഞ്ഞു.
എന്നെ ഞെട്ടിച്ച വ്യക്തിയും എന്റെ ജീവിതത്തിലെ സത്യവും അദ്ദേഹം. എനിക്ക് എന്നെത്തന്നെ കണ്ടെത്താന്‍ സഹായിച്ചത് അദ്ദേഹമാണ്. എന്റെ പാഷന്‍ അറിഞ്ഞ് പിന്തുണച്ച് കൂടെ നില്‍ക്കുന്ന ആളാണ് അദ്ദേഹമെന്നും അമല വ്യക്തമാക്കി.

pathram:
Related Post
Leave a Comment