കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി സഹപാഠിക്കള്‍ കൂട്ടബലാത്സംഗം ചെയ്തു

ഭുവനേശ്വര്‍: കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി സഹപാഠിക്കള്‍ കൂട്ടബലാത്സംഗം ചെയ്തു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ സൗഹൃദം നടിച്ചാണ് ക്രൂരമായി ബലാത്സംഗം ചെയ്തത്. ഒഡീഷയിലെ സുന്ദര്‍ ഗഡ് ജില്ലയിലാണ് സംഭവം .
കഴിഞ്ഞ ജൂണ്‍ 26നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കൊപ്പം സഹപാഠികളും ഒപ്പം പോകുകയായിരുന്നു. അതിനിടെ പെണ്‍കുട്ടിയെ കൂട്ടൂകാര്‍ തട്ടിക്കൊണ്ടുപോയി സമീപത്തെ കാട്ടില്‍ വെച്ച് കൂട്ടമായി ബലാത്സംഗം ചെയ്യുകായിരുന്നു. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടി വിവരം രക്ഷിതാക്കളെ അറിയിച്ചു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടത്തി.

pathram:
Related Post
Leave a Comment