വ്യാജ സീലും ഉത്തരപേപ്പറും പിടിച്ചെടുത്ത സംഭവം; ആറ് പ്രതികളെയും കേരള സര്‍വകലാശാല അനിശ്ചിതകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: കുത്തുകേസ് പ്രതിയുടെ വീട്ടില്‍ വ്യാജസീലും പരീക്ഷാപേപ്പറും കണ്ടെത്തിയ സംഭവത്തില്‍ കേരള സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചു. ആറു പ്രതികളെയും അനിശ്ചിത കാലത്തേക്ക് കോളജില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. സര്‍വകലാശാലയാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. നേരത്തെ എസ്എഫ്‌ഐയില്‍നിന്നും ഇവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിവീഴ്ത്തിയ കേസില്‍ ഒന്നാം പ്രതിയായ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ആര്‍. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നാണ് പൊലീസ് വ്യാജസീലും പരീക്ഷാപേപ്പറും കണ്ടെത്തിയത്. കേരള സര്‍വകലാശാല പരീക്ഷ എഴുതേണ്ട 12 ഷീറ്റിന്റെ 4 ഫുള്‍ സെറ്റും പത്തില്‍ താഴെ ഷീറ്റുള്ള 11 സെറ്റുമാണ് കണ്ടെടുത്തത്. യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ വ്യാജസീലും പിടിച്ചെടുത്തിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് വിഷയം അന്വേഷിക്കാന്‍ വാഴ്‌സിറ്റി ഉത്തരവിട്ടത്.

pathram:
Related Post
Leave a Comment