സൗദിയിലെ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം

റിയാദ്: സൗദി അറേബ്യയിലെ തെക്കന്‍ പ്രവിശ്യയിലുള്ള അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. സൗദി സര്‍ക്കാര്‍ ചാനലായ അല്‍-അറേബ്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഞായറാഴ്ച രാത്രിയോടെയായിരുന്നു ആക്രമണം. ഹൂതി വിമതരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ഒരു മാസം മുമ്പ് ഹൂതി വിമതര്‍ ഇതേ വിമാനത്താവളത്തിന് നേരെ നടത്തിയ റോക്കറ്റാക്രമണത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റിരുന്നു.

pathram:
Related Post
Leave a Comment