കാറുകള്‍ വന്‍ വിലക്കുറവില്‍; രണ്ടുലക്ഷം രൂപവരെ കുറവ്

രാജ്യത്ത് വാഹനവിപണിയില്‍ വന്‍ തിരിച്ചടി നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ കമ്പനികള്‍ കാറുകളുടെ വിലകുറയ്ക്കുന്നു. കടുത്ത മാന്ദ്യത്തിലാണ് രാജ്യത്തെ വാഹന വിപണി. കോടിക്കണക്കിനു രൂപയുടെ വാഹനങ്ങളാണ് വില്‍ക്കാനാവാതെ കെട്ടിക്കിടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഗുണം ഇപ്പോള്‍ ഉപഭോക്താക്കളെ തേടിയെത്തുകയാണെന്നു വേണം കരുതാന്‍. കാരണം ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ നല്‍കി വാഹന വില്‍പ്പന കൂട്ടാനുള്ള ശ്രമത്തിലാണ് മിക്ക നിര്‍മ്മാതാക്കളും.

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ മോഡലുകള്‍ക്ക് രണ്ട് ലക്ഷം രൂപ വരെയാണ് ജൂണ്‍ മാസത്തില്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എക്‌സ്‌ചേഞ്ച് ഓഫറുകളും ബോണസുകളുമൊക്കെ ഉള്‍പ്പെടെയുള്ള ഹ്യുണ്ടായിയുടെ ഈ കിടിലന്‍ വിലക്കിഴിവുകളെക്കുറിച്ചും അവ ലഭിക്കുന്ന മോഡലുകളെക്കുറിച്ചും അറിയാം.

കോംപാക്ട് സെഡനായ എലാന്‍ട്രയില്‍ രണ്ടു ലക്ഷം രൂപയുടെ വിലക്കിഴിവാണ് ഹ്യുണ്ടായി പ്രഖ്യാപിച്ചിരിക്കുന്നത്. 1.25 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടും 75,000 രൂപ എക്സ്ചേഞ്ച് ബോണസും ചേര്‍ന്നാണ് ഈ കിടലന്‍ ഓഫര്‍.

ജനപ്രിയ മോഡല്‍ സാന്‍ട്രോയെ അടുത്തിടെയാണ് ഹ്യുണ്ടായി വീണ്ടും നിരത്തിലെത്തിച്ചത്. 20,000 രൂപ എക്സ്ചേഞ്ച് ബോണസും 4,000 രൂപ കോര്‍പ്പറേറ്റ് ബോണസുമാണ് സാന്‍ട്രോ മോഡലുകള്‍ക്ക് ഈ ജൂണില്‍ ഹ്യുണ്ടായി പ്രഖ്യാപിച്ചിരിക്കുന്നത്. ഒപ്പം മൂന്നു ഗ്രാം സ്വര്‍ണ്ണ നാണയവും സാന്‍ട്രോ വാങ്ങിയാല്‍ നേടാം.

മറ്റൊരു ജനപ്രിയ മോഡലായ ഐ10 ന് 84,000 രൂപ വരെയാണ് വിലക്കിഴിവ്. 50,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 30,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ഇതില്‍പ്പെടും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രം 4,000 രൂപയുടെ പ്രത്യേക വിലക്കിഴിവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല മൂന്നു ഗ്രാം സ്വര്‍ണ്ണ നാണയവും ഗ്രാന്‍ഡ് ശ10 -നൊപ്പം സ്വന്തമാക്കാം.

ഏറ്റവുമധികം വില്‍പ്പനയുള്ള എലൈറ്റ് ശ20 ഈ മാസം 25,000 രൂപ വരെ വിലക്കിഴിവില്‍ വീട്ടിലെത്തിക്കാം. ഇതില്‍ 20,000 രൂപ എക്സ്ചേഞ്ച് ബോണസായി മാത്രമേ ലഭിക്കൂ. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 5,000 രൂപയുടെ കൂടുതല്‍ വിലക്കിഴിവ് വഭിക്കും.

എലൈറ്റ് ശ20 -യുടെ ക്രോസ്ഓവര്‍ പതിപ്പായ ശ20 ആക്ടിവ് 25,000 രൂപ വരെ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം. ഇതില്‍ 20,000 രൂപ എക്സ്ചേഞ്ച് ബോണസും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രം 5,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും ലഭിക്കും.

50,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 30,000 രൂപ എക്സ്ചേഞ്ച് ബോണസും ഉള്‍പ്പെടെ 84,000 രൂപ വരെയാണ് എക്സെന്റിന് പ്രഖ്യാപിച്ചിരിക്കുന്ന ഡിസ്‌കൗണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രം 4,000 രൂപയുടെ അധിക ഡിസ്‌കൗണ്ട് ലഭിക്കും. ഈ മാസം എക്സെന്റ് വാങ്ങിയാല്‍ മൂന്നു ഗ്രാം സ്വര്‍ണ്ണ നാണയവും സ്വന്തമാക്കാം.

ഒരു ലക്ഷം രൂപ വരെയാണ് ഈ എസ്‌യുവിക്ക് കമ്പനി നല്‍കുന്ന ഡിസ്‌കൗണ്ട്. 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 75,000 രൂപ എക്സ്ചേഞ്ച് ബോണസും ഉള്‍പ്പെടെയാണിത്.

30,000 രൂപ എക്സ്ചേഞ്ച് ബോണസും 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും (സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രം) ഉള്‍പ്പെടെയാണിത്. 40,000 രൂപ വരെ വിലക്കുറവാണ് വെര്‍ണയ്ക്ക് ലഭിക്കുക.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment