പി.സി. ജോര്‍ജിന്റെ എംഎൽഎയുടെ വീടിനു നേരെ കല്ലേറ്

കോട്ടയം: പി.സി.ജോർജ് എംഎൽഎയുടെ വീടിനു നേരെ കല്ലേറ്. മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിന് ഒടുവിലാണു കല്ലേറുണ്ടായത്. ഫോണിൽ കേശവൻ നായരാണോ എന്നു ചോദിച്ചു വിളിച്ചയാളുമായുള്ള സംഭാഷണത്തിന് ഒടുവിൽ പി.സി.ജോർജ് മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ചായിരുന്നു മാർച്ച്.

പി.സി.ജോർജിന്റേതെന്ന പേരിൽ ശബ്ദസന്ദേശം സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. കല്ലേറുണ്ടായപ്പോൾ പി.സി.ജോർജ് വീട്ടിൽ ഉണ്ടായിരുന്നില്ല. എന്നാൽ ശബ്ദസന്ദേശം വ്യാജമാണെന്ന് മകൻ ഷോൺ ജോർജ് പറഞ്ഞു.

pathram:
Related Post
Leave a Comment