തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു

കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും ഇന്ധനവില വര്‍ധിപ്പിച്ച് എണ്ണക്കമ്പനികളുടെ ക്രൂരത. തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില കുറച്ചിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ വില കൂട്ടുകയും ചെയ്തു. ഇന്നലെ പെട്രോള്‍ ലിറ്ററിന് 9 പൈസ വര്‍ധിച്ചു. ഡീസലിന് 16 പൈസ വരെയും. കൊച്ചിയില്‍ പെട്രോളിന് 73.03രൂപയായി. ഡീസലിന് 69.67 രൂപയും.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 74.38 രൂയും ലിറ്ററിന് 71.11 രൂപയുമാണ്. കോഴിക്കോട് 73.4 ഉം ഡീസലിന് 70.08 രൂപയുമാണ്. ഡല്‍ഹിയില്‍ പെട്രോള്‍ വില 71.12 ഉം ഡീസല്‍ വില 66.11 ലും എത്തി.

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വില കുറയുകയും വോട്ടെടുപ്പ് കഴിഞ്ഞാല്‍ വില കൂടുകയും ചെയ്യുന്നത് സ്ഥിരം സംഭവമായിരിക്കുകയാണ്. നേരത്തെ കര്‍ണാടക, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപന വേളയിലും ഇതേ രീതിയായിരുന്നു.

pathram:
Related Post
Leave a Comment