മുണ്ടും മടക്കിക്കുത്തി തലയിലൊരു കെട്ടും കെട്ടി തൃശ്ശൂര്‍ പൂരം ആഘോഷിക്കണം; ‘തൃശൂര്‍ ഞാനിങ്ങെടുക്കുവാ’ വീണ്ടും സുരേഷ് ഗോപി

ടെലിവിഷനിലൂടെ മാത്രം കണ്ടുപരിചയമുള്ള തൃശ്ശൂര്‍ പൂരം നേരിട്ട് അനുഭവിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് സുരേഷ്ഗോപി. സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്താകും തന്റെ പൂരാഘോഷമെന്നും താന്‍ എത്തുന്നതിനാല്‍ മറ്റുള്ളവര്‍ക്ക് അസൗകര്യങ്ങള്‍ ഒന്നുമില്ലെന്ന് ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

മുണ്ടും മടക്കിക്കുത്തി തലയിലൊരു കെട്ടും കെട്ടി തൃശ്ശൂര്‍ പൂരം ആഘോഷിക്കണം എന്നായിരുന്നു ആഗ്രഹം. എന്നാല്‍ സെലിബ്രറ്റി ആയതുകൊണ്ട് അതൊക്കെ സുരക്ഷാ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നതിനാല്‍ അതില്‍ നിന്നെല്ലാം വിട്ടു നില്‍ക്കാന്‍ ശ്രമിക്കുകയാണെന്നും കഴിഞ്ഞ നാലു ദിവസമായി താന്‍ ഇവിടെയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

ഇതിനിടെ, സോഷ്യല്‍ മീഡിയയില്‍ ഏറെ ഏര്‍ച്ച ചെയ്ത ‘തൃശ്ശൂര്‍ ഞാനിങ്ങെടുക്കുവാ’ പ്രസംഗത്തെ കുറിച്ചും സുരേഷ്ഗോപി വിശദീകരിച്ചു. തൃശ്ശൂര്‍ ഞാനിങ്ങെടുക്കുവാ എന്ന് പറഞ്ഞത് വളരെ സ്നേഹത്തോടെയാണെന്നും ഇപ്പോഴുള്ള തൃശ്ശൂരിനെ എടുത്ത് പകരം അതിനെക്കാന്‍ മികച്ച ഒരു തൃശ്ശൂരിനെ ജനങ്ങള്‍ക്ക് നല്‍കണമെന്നാണ് ആഗ്രഹമെന്നും ഈശ്വരന്‍ തുണച്ചാല്‍ എല്ലാം സാധ്യമാകുമെന്നും സുരേഷ്ഗോപി കൂട്ടിച്ചേര്‍ത്തു.

pathram:
Related Post
Leave a Comment