ടേക്ക് ഓഫിന് ശേഷം ഫഹദ്- പാര്‍വതി- മഹേഷ് നാരായണന്‍ ടീം വീണ്ടും

ടേക്ക് ഓഫ് സംവിധായകന്‍ മഹേഷ് നാരായണന്റെ പുതിയ ചിത്രം എത്തുന്നു. ടേക്ക് ഓഫിലെ പോലെ തന്നെ പാര്‍വതിയും ഫഹദുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടേക്ക് ഓഫ് നിര്‍മ്മിച്ച ആന്റോ ജോസ് തന്നെയാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

ജൂലൈയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് മഹേഷ് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ ആഭിമുഖത്തില്‍ പറഞ്ഞത്. ‘ഉയരെ’ ക്ക് ശേഷം സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ‘വര്‍ത്തമാന’ത്തിന്റെ തിരക്കിലാണ് പാര്‍വതി. അന്‍വര്‍ റഷീദ് സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന ട്രാന്‍സില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഫഹദ് ഇപ്പോള്‍.

ഇറാഖിലെ മലയാളി നേഴ്സുമാരുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ടേക്ക് ഓഫ്. ചിത്രത്തിനു കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രമടക്കം നിരവധി പുരസ്‌കാരങ്ങളാണ് കിട്ടിയത്. മഹേഷ് നാരായണനായിരുന്നു ചിത്രം സംവിധാനം ചെയ്തത്. പാര്‍വ്വതി തിരുവോത്ത്, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി തുടങ്ങി നിരവധി താര നിരതന്നെ ചിത്രത്തിലുണ്ടായിരുന്നു.

pathram:
Related Post
Leave a Comment