പൂര വിളംബര ദിവസം തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാമെന്ന് നിയമോപദേശം

തിരുവനന്തപുരം: പൂര വിളംബര ദിവസം മാത്രം തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം. പൂരം ആഘോഷ കമ്മറ്റി ഇന്നോ നാളെയോ തീരുമാനം എടുക്കണമെന്നും നിയമോപദേശമുണ്ട്.

ജനങ്ങളെ നിശ്ചിത അകലത്തില്‍ നിര്‍ത്തണം. അപകടം ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കണം. ആനയെ ഉപദ്രവിക്കാനോ ശല്യപ്പെടുത്താനോ ഇടവരുത്തരുതെന്നും നിയമോപദേശത്തില്‍ പറയുന്നു. മറ്റു ഉത്സവങ്ങള്‍ക്ക് ഇത് കീഴ്വഴക്കമാകരുതെന്നും നിര്‍ദേശമുണ്ട്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍പൂരത്തിന് എഴുന്നുള്ളിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. ഉചിതമായ അധികാര കേന്ദ്രങ്ങള്‍ പരിശോധിക്കട്ടെയെന്നായിരുന്നു കോടതിയുടെ നിലപാട്.

തൃശൂര്‍ കലക്ടര്‍ അധ്യക്ഷയായ മോണിട്ടറിങ് സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കട്ടെയെന്ന നിലപാടാണ് കോടതിക്കുള്ളത്. ഇതോടെയാണ് വിലക്ക് സംബന്ധിച്ച കാര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയത്.

pathram:
Leave a Comment