കോഴിക്കോട്ട് പൊതുസ്ഥലത്ത് ഭാര്യയെ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം; ഭര്‍ത്താവ് പിടിയില്‍

കോഴിക്കോട് : പൊതുസ്ഥലത്ത് വെച്ച് ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമം. തളിപ്പറമ്പ് സ്വദേശിയും മെഡിക്കല്‍ കോളേജിലെ നഴ്‌സിംഗ് അസിസ്റ്റന്‍ഡുമായ രമയെയാണ് ഭര്‍ത്താവ് ഷനോജ് കുമാര്‍ തീ കൊളുത്താന്‍ ശ്രമിച്ചത്.

ബുധനാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. എന്‍ജിഒ ക്വാട്ടേഴ്‌സ് പരിസരത്ത് നിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന രമയുടെ ദേഹത്ത് ഷനോജ്കുമാര്‍ പെട്രോള്‍ ഒഴിക്കുകയായിരുന്നു. പെട്രോള്‍ ഒഴിച്ച ഉടന്‍ തന്നെ രമ ഓടി രക്ഷപ്പെട്ട് തൊട്ടടുത്തുള്ള വീട്ടില്‍ അഭയം തേടിയതിനാല്‍ വലിയ അപകടം ഒഴിവായി. തുടര്‍ന്ന് വീട്ടുകാരും സമീപ വാസികളും ചേര്‍ന്ന് ഷനോജ്കുമാറിനെ പിടികൂടുകയായിരുന്നു.

അഞ്ചുവര്‍ഷം മുമ്പ് വിവാഹിതരായ ഷനോജ്കുമാറും രമയും ഇപ്പോള്‍ രണ്ടിടത്തായാണ് താമസം. രമ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സിനടുത്തുള്ള ലേഡീസ് ഹോസ്റ്റലിലായിരുന്നു താമസം. ഇവര്‍ വിവാഹ മോചനത്തിന് ശ്രമിക്കുന്നതിനിടെയാണ് അപായപ്പെടുത്താന്‍ ഷനോജ്കുമാര്‍ ശ്രമിച്ചത്.

ഷനോജ്കുമാറിനെ ചോദ്യം ചെയ്തുവരികയാണെന്നും കൊലപാതകശ്രമത്തിന് കേസെടുത്തതായും ചേവായൂര്‍ പോലീസ് അറിയിച്ചു. ഇയാളുടെ സ്‌കൂട്ടറും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ചേവായൂര്‍ സി.ഐ ടി.വി പ്രദീഷാണ് കേസ് അന്വേഷിക്കുന്നത്ത്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment