അയ്യപ്പന്റെ പേര് പറഞ്ഞ് ആരെങ്കിലും വോട്ട് ചോദിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റെന്ന് പി.എസ്.ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: അയ്യപ്പന്റെ പേര് പറഞ്ഞ് ആരെങ്കിലും വോട്ട് ചോദിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. സുരേഷ് ഗോപി അത്തരത്തില്‍ വോട്ട് ചോദിച്ചെന്ന് കരുതുന്നില്ല. കളക്ടറുടെ നോട്ടീസിന് പാര്‍ട്ടി വിശദീകരണം നല്‍കും. അതേ സമയം പ്രസംഗത്തില്‍ ശബരിമല വിഷയം ഉന്നയിച്ചാല്‍ അത് തെറ്റാകില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ഇതിനിടെ സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയ തൃശൂര്‍ ജില്ലാ കളക്ടറും റിട്ടേണിങ് ഓഫീസറുമായ ടി.വി.അനുപമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍ രംഗത്തെത്തി. പിണറായി വിജയന് ദാസ്യവേല ചെയ്യുകയാണ് കളക്ടര്‍ ടി.വി.അനുപമ. നവോത്ഥാന മതില്‍ പങ്കെടുത്ത ആളാണ് അവരെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
എന്നാല്‍ ബിജെപി നേതാവിന്റെ വിമര്‍ശനത്തോട് പ്രതികരിക്കാനില്ലെന്ന് ടി.വി.അനുപമ അറിയിച്ചു. അതേ സമയം പ്രഥമദൃഷ്ട്യാ ചട്ടലംഘനം നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. കളക്ടര്‍ തന്നെ ഇതിന്റെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

pathram:
Leave a Comment