പരിസ്ഥിതി പോരാട്ടങ്ങള്‍ക്ക് മുന്നില്‍ നിന്ന് നയിച്ചു; മണ്‍റോ തുരുത്തുകാരുടെ നിലനില്‍പ്പിന് ബാലഗോപാല്‍ ജയിക്കണം

കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എന്‍. ബാലഗോപാല്‍ ലോക്‌സഭയിലെത്തുന്നത് മണ്‍റോ തുരുത്തുകാര്‍ക്ക് അവരുടെ നിലനില്‍പ്പിന്റെ വിജയമാകും. കൊല്ലത്തുനിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സി.പി.എം സ്ഥാനാര്‍ത്ഥി കെ.എന്‍. ബാലഗോപാല്‍ മണ്‍റോ തുരുത്ത് എന്ന ഭൂപ്രദേശത്തിന്റെയും ജനങ്ങളുടെയും അതിജീവനത്തിനായും നടത്തിയ സമാനതകളില്ലാത്ത ഒരു പോരാട്ടമുണ്ട്. അത് ഇന്നും തുടരുന്നു. കേരള ചരിത്രത്തില്‍ കഴിഞ്ഞ പ്രളയകാലം ബാക്കിവെച്ചത് മലയാളിയുടെ അതിജീവനത്തിന്റെയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും ധീരമായ പോരാട്ടത്തിന്റേതായിരുന്നു. എന്നാല്‍ അതിനും മുമ്പ്, ഏത് കാലത്തും ഒരു വേലിയേറ്റത്തില്‍ തങ്ങളുടെ വീടുകള്‍ വെള്ളമെടുക്കുമെന്ന് ഭയന്ന് ജീവിക്കുന്ന ഒരു കൂട്ടരുണ്ട് കേരളത്തില്‍, കൊല്ലം ജില്ലയില്‍ അഷ്ടമുടി കായലിന്റെയും കല്ലട പുഴയുടെയും സംഗമ കേന്ദ്രത്തിലെ മണ്‍റോ തുരുത്തിലെ ജനങ്ങള്‍.

ഓരോ വേലിയേറ്റങ്ങളിലും തുരുത്തിന്റെ നല്ലൊരു ശതമാനം വെള്ളത്തിനടിയില്‍ ആകുമെന്ന സ്ഥിതിയിലാണ്. സുനാമിക്ക് ശേഷമാണ് ഈ പ്രതിഭാസം ജനജീവിതത്തിന് ഭീഷണിയാകും വിധം വര്‍ദ്ധിച്ചത്. കഴിഞ്ഞ ആഗസ്റ്റില്‍ ഏതാണ്ട് രണ്ടാഴ്ചക്കാലം കേരളം അനുഭവിച്ചത് വര്ഷങ്ങളായി അവിടങ്ങളിലെ മനുഷ്യര്‍ അനുഭവിക്കുന്നതാണെന്നോര്‍ക്കണം.

ആഗോള താപനം ജലനിരപ്പ് ഉയര്‍ത്തിയാണ് ഈ പ്രതിഭാസത്തിനു കാരണമായി പറയുന്നതെങ്കിലും കൃത്യമായ നിഗമനങ്ങളില്‍ എത്താന്‍ ഇതുവരെ ഗവേഷകര്‍ക്കും കഴിഞ്ഞിട്ടില്ല. തിരുവനന്തപുരത്തെ National Centre for Earth Science Studies (NCESS) നടത്തിയ പഠനങ്ങളില്‍ പറയുന്നത് മണ്‍റോ കനാല്‍ പലവിധ അവശിഷ്ട്ടങ്ങളാല്‍ തടസ്സപെടുന്നതിനാല്‍ വേലിയെറ്റം നീണ്ടകര തുറമുഖത്ത് നിന്നും 40 കി.മീ അകലെയുള്ള അഷ്ട്ടമുടിക്കായലില്‍ എത്തുമ്പോള്‍ മണ്‍റോ ദ്വീപില്‍ തങ്ങി നില്കുന്നു എന്നാണ്.

2014 ലാണ് അന്നത്തെ രാജ്യസഭ എം. പിയായ കെ. എന്‍ ബാലഗോപാല്‍ കാലവര്‍ഷക്കെടുതി നിരീക്ഷിക്കാന്‍ മണ്‍റോ തുരുത്തില്‍ എത്തുന്നത്. സാധാരണ മഴക്കെടുതിക്കപ്പുറം അവിടങ്ങളിലെ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഭൂമിശാസ്ത്രപരവും പരിസ്ഥിതികവുമായ പ്രശ്നങ്ങള്‍ ഉണ്ടെന്ന് ബാലഗോപാല്‍ എം.പി മനസ്സിലാക്കിയത് ആ യാത്രയിലാണ്. ഈ പ്രശ്നത്തിന് ശാശ്വതമായ ആയ പരിഹാരം വേണമെന്ന് 27.02.2015 ല്‍ എം.പി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടതോടെ മണ്‍റോ തുരുത്ത് ദേശീയ ശ്രദ്ധ ആകര്‍ഷിച്ചു.

എം.പി യുടെ ശ്രമഫലമായി ഒരു കേന്ദ്ര സംഘം മണ്‍റോ തുരുത്ത് സന്ദര്‍ശിച്ചു. സുനാമി മുന്നറിയിപ്പ് സംവിധാനം എന്നതിനപ്പുറം കേന്ദ്ര സംഘം ഒന്നും നിര്‍ദ്ദേശിച്ചില്ല. അവിടെ വേണമെങ്കില്‍ ഒരു എം. പി ക്ക് കൈ മലര്‍ത്താമായിരുന്നു. പക്ഷേ അങ്ങനെ എളുപ്പത്തില്‍ തോല്‍വി സമ്മതിക്കുന്ന രാഷ്ട്രീയ പാഠശാലയില്‍ നിന്നല്ല കെ.എന്‍ ബാലഗോപാല്‍ രാഷ്ട്രീയ വിദ്യാഭ്യാസം നേടിയതും ശീലിച്ചതും.

പരിസ്ഥിതി ലോല പ്രദേശമെന്ന് പ്രഖ്യാപിച്ചു ഒരു കുടിയൊഴിപ്പിക്കല്‍ അല്ല വേണ്ടത് മറിച്ചു ഈ ഭൂപ്രദേശത്തിന് ഇണങ്ങുന്ന നിര്‍മാണരീതികള്‍ കണ്ടെത്തി അവലംമ്പിക്കലാകാണം സംസ്ഥാനത്തിന്റെ രീതിയെന്ന് കെ. എന്‍ ബാലഗോപാല്‍ എം. പി ഉറപ്പിച്ചു പറഞ്ഞു. പ്രളയകാലത്ത് നമ്മള്‍ ആലോചിച്ചിട്ടില്ലേ നമ്മുടെ പറമ്പുകളിലേക്ക് വെള്ളം ഇരച്ചു കയറുമ്പോള്‍ വെള്ളത്തിനനുസരിച്ച് ഉയര്‍ന്ന് പൊങ്ങുന്ന ഒരു വീടിനെക്കുറിച്ച്. കെ.എന്‍ ബാലഗോപാല്‍ എം.പി യും അത്തരമൊന്നിന്റെ സാധ്യതയെക്കുറിച്ച് ആലോചിച്ചു.

Indian Institute of Architects നെ ഈ പ്രശ്നം പരിഹാരത്തിനായി കെ. എന്‍ ബാലഗോപാല്‍ സമീപിച്ചു. രാജ്യത്തെയും വിദേശങ്ങളിലെയും ആര്‍ക്കിടെക്ട് വിഗ്ദരുമായി സംസാരിച്ചു. അതിന്റെ ഫലമായി അവരുടെ സഹായത്തോടെ ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ള disaster-proof amphibious houses എന്ന വീട് നിര്‍മ്മാണ ഡിസൈന്‍ വികസിപ്പിച്ചെടുത്തു. കരയിലും വെള്ളത്തിലും മണ്‍റോക്കാര്‍ക്ക് ജീവിതം നല്കുന്ന വീടുകള്‍. ഭാരം കുറഞ്ഞതും, ജലപ്രതിരോധ ശേഷിയുള്ളതുമായ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് കെമിക്കല്‍ ടോയ്ലറ്റ് സംവിധാനവും ഉണ്ടാകും.

രാജ്യസഭ എം പി കാലാവധി കഴിഞ്ഞിട്ടും പരിഹാര നിദ്ദേശത്തോടെ കെ എന്‍ ബാലഗോപാല്‍ എന്ന മനുഷ്യന്‍ ഈ ആശയങ്ങള്‍ ഉപേക്ഷിച്ചില്ല. ഏത് പുതിയ ഡിസൈനും അംഗീകാരം ലഭിക്കുന്നത് ഒരു പൈലറ്റ് മോഡല്‍ വിജയകരമാകുമ്പോഴാണ്. തന്റെ പാര്‍ട്ടിയായ സി പി.എമ്മിന്റെ ചിലവില്‍ ഇത്തരത്തില്‍ ഒരു വീടിന്റെ നിര്‍മ്മാണപ്രവര്‍ത്തനം 2018 ഏപ്രിലില്‍ മണ്‍റോ തുരുത്തില്‍ ആരംഭിച്ചു. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാവുകയാണ്. വിദഗ്ധരുടെ സഹായത്തോടെ വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കുകയും പ്രശ്ന പരിഹാരങ്ങള്‍ക്ക് ശാസ്ത്രീയമായ വഴികള്‍ തേടുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കള്‍ നാടിന് മുതല്‍ കൂട്ടാണ്. അത്തരക്കാര്‍ കുറവായ ഈ രാജ്യത്ത് കെ. എന്‍ ബാലഗോപാലിനെ പോലുള്ള നേതാക്കള്‍ പ്രതീക്ഷയുടെ വെളിച്ചമാണ്.

ഇപ്പോള്‍ ഇങ്ങനെയൊരു വീട് ചിലപ്പോ മണ്‍റോ നിവാസികളുടെ മാത്രം ആവശ്യമല്ല. കാലാവസ്ഥ വ്യതിയാനം ജീവിതത്തെ കീഴ്മേല്‍ മറിക്കാവുന്ന ഭാവി തലമുറയുടെ മുഴുവന്‍ സ്വപ്നമാണ് . മണ്‍റോ അതിനൊരു വഴിക്കാട്ടിയാണ്. ആ സ്വപ്നം എളുപ്പത്തില്‍ പൂവണിയണിയുന്നതിന് കൊല്ലം ലോക്സഭാമണ്ഡലത്തിലുള്ളവര്‍ അവരുടെ പ്രിയങ്കരനായ കെ. എന്‍ ബാലഗോപാലിനെ വിജയിപ്പിക്കുമെന്നുള്ള പ്രതീക്ഷയിലാണ് മണ്‍റോതുരുത്തുകാര്‍.

pathram:
Related Post
Leave a Comment