ബ്ലാക്ക് മണിയെന്ന് വിളിച്ച പീതാംബരക്കുറുപ്പിന് കിടിലന്‍ മറുപടിയുമായി മന്ത്രി എം.എം. മണി

തിരുവനന്തപുരം: നിറത്തിന്റെ പേരില്‍ തന്നെ അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് എന്‍ പിതാംബരക്കുറുപ്പിന് മറുപടിയുമായി മന്ത്രി എം.എം മണി. കക്ഷിക്ക് ‘ബ്ലാക്ക് ‘ പണ്ടേ പഥ്യമല്ല’: ‘ബാക്ക് ‘ ആണ് പഥ്യം എന്നാണ് മണി ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിലും ഭേദം പിതാംബരക്കുറിപ്പിനെ കൊല്ലാമായിരുന്നില്ലെ, മണിയാശന്റെ മാസ് മറുപടിയില്‍ ട്രോളന്മാര്‍ മാറി നില്‍ക്കുമെന്നൊക്കെ ഈ കുറിപ്പിന്റെ കീഴില്‍ കമന്റുകള്‍ നിറയുകയാണ്.

പ്രളയത്തിന് കാരണക്കാരന്‍ ‘ബ്ലാക്ക് മണി’ ആണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം. ആറ്റിങ്ങലില്‍ യുഡിഎഫ് ലോക്സഭാ സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുമ്പോഴാണ് പീതാംബരക്കുറുപ്പ് ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്.

pathram:
Related Post
Leave a Comment