ഡല്‍ഹിയുടെ നാല് വിക്കറ്റ് നഷ്ടമായി

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഭേദപ്പെട്ട തുടക്കം. പൃഥ്വി ഷാ തുടക്കത്തിലെ അടി തുടങ്ങിയെങ്കിലും 16 പന്തില്‍ 24 റണ്‍സെടുത്ത് പുറത്തായി. ഷായെ അഞ്ചാം ഓവറില്‍ ദീപക് ചഹാര്‍, വാട്സന്റെ കൈകളിലെത്തിച്ചു. 25 റണ്‍സെടുത്ത് റിഷഭ് പന്ത് ഔട്ടായി. ഡല്‍ഹി 15.4. ഓവറില്‍ 4 വിക്കറ്റിന് 122 റണ്‍സിലെത്തിയിട്ടുണ്ട്.

ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ട്രെന്‍ഡ് ബോള്‍ട്ടിന് പകരം അമിത് മിശ്ര ക്യാപിറ്റല്‍സ് പ്ലെയിംഗ് ഇലവനിലെത്തി. എന്നാല്‍ ആദ്യ മത്സരത്തിലെ അതേ ടീമിനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തി. മൂന്ന് വിദേശ താരങ്ങള്‍ മാത്രമാണ് ഇരു ടീമിലും കളിക്കുന്നത്.

pathram:
Related Post
Leave a Comment