ഐശ്വര്യ വീണ്ടും അമ്മയാകുന്നു..? പ്രതികരണവുമായി ബച്ചന്‍ കുടുംബം

ഇപ്പോള്‍ ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ പ്രധാന ചര്‍ച്ച വിഷയം ഐശ്വര്യ റായി അമ്മയാകുന്നതിനെ കുറിച്ചാണ്. ഇത് പാപ്പാരാസികളുടെ ഇടയില്‍ മാത്രമല്ല ബോളിവുഡിലും ചര്‍ച്ചയായിട്ടുണ്ട്. ഐശ്വര്യ അമ്മയാകുന്നു എന്നുള്ള വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ പുറത്തു വന്നിരിക്കുകയാണ്.

പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും ഐശ്വര്യ രണ്ടാമതും അമ്മയാകാന്‍ തയ്യാറെടുക്കുന്നില്ലെന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഐശ്വര്യയോടും ബച്ചന്‍ കുടുംബത്തിനോടും അടുത്തു നില്‍ക്കുന്ന വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അത് മോശമായ ഒരു ആംഗിളില്‍ നിന്നെടുത്ത ചിത്രമായത് കൊണ്ടാണ് അങ്ങനെ തോന്നിയതെന്നായിരുന്നു ആ ചിത്രത്തെ കുറിച്ച് പറഞ്ഞത്.

കൂടാതെ മുംബൈയില്‍ നടന്ന ഒരു വിവാഹ ചടങ്ങില്‍ ഐശ്വര്യയും അഭിഷേക് ഭച്ചനും മകള്‍ ആരാധ്യയും എത്തിയിരുന്നു. സ്‌റ്റൈലിഷ് എന്‍ട്രിയായിരുന്നു താരത്തിന്റേത്. ഇതോടെ പ്രചരിച്ച വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.നീണ്ട ഇടവേളയ്ക്ക് ശേഷം ഐശ്യര്യയും അഭിഷേക് ബച്ചനും ഒന്നിച്ച് ബിഗ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടാന്‍ പോകുകയാണത്രേ. സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രത്തിലാണ് താരങ്ങള്‍ വര്‍ഷങ്ങള്‍ ശേഷം ഒരുമിക്കുന്നത്. എന്നാല്‍ ഈ ചിത്രത്തിനെ കുറിച്ചുളള കൂടുതല്‍ വിവരം ഇതുവരെ പുറത്തു വന്നിട്ടില്ല.

pathram:
Related Post
Leave a Comment