രോഹിത്തല്ല, കളികാണാനെത്തിയ മകളാണ് താരം…!!!

എന്നാല്‍ ഐ.പി.എല്ലിലെ ഉദ്ഘാടന മത്സരത്തില്‍ ഡല്‍ഹിയോട് തോറ്റത് രോഹിത് ശര്‍മയെ സംബന്ധിച്ച് വലിയൊരു തിരിച്ചടിയാണ്. തന്റെ മൂന്നുമാസം പ്രായമുള്ള മകള്‍ സമൈറ ആദ്യമായി കളികാണാനെത്തിയ മത്സരത്തില്‍ രോഹിത്തിന് തിളങ്ങാന്‍ സാധിച്ചില്ല. 13 പന്തില്‍ 14 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. ഇഷാന്ത് ശര്‍മയുടെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച രോഹിത് രാഹുല്‍ തിവാട്ടിയയുടെ ക്യാച്ചിലാണ് പുറത്തായത്. ഗാലറിയില്‍ റിഥികയോടൊപ്പം ഇരിക്കുന്ന സമൈറയെ ആവേശത്തോടെയാണ് മുംബൈ ആരാധകര്‍ വരവേറ്റത്. റിഥികയുടെയും സമൈറയുടെയും ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

2018 ഡിംസബറിലാണ് രോഹിത് റിഥിക ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്. ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രോഹിത് മത്സരത്തിനിടെ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇന്ത്യയുടെ പരിമിത ഓവര്‍ നായകനായ രോഹിത് ശര്‍മയുടെ സമീപകാല പ്രകടനങ്ങള്‍ അത്ര മികച്ചതല്ല. മുംബൈ ഇന്ത്യന്‍സിന് ആദ്യ മത്സരത്തില്‍ തോല്‍ക്കേണ്ടിവന്നതും രോഹിതിന്റെ സമ്മര്‍ദ്ദം ഉയര്‍ത്തുന്നു. മാര്‍ച്ച് 28ന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം.

pathram:
Related Post
Leave a Comment